നയന്‍താര ചിത്രം ആറമിന് രണ്ടാം ഭാഗം വരുന്നു
|എല്ലാ റിലീസ് കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ആറമിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപനം വന്നിരിക്കുന്നത്.
തീയറ്ററുകളില്‍ നിറഞ്ഞോടുന്ന നയന്‍താര ചിത്രം ആറമിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചു. രണ്ടാം ഭാഗത്തിലും നയന്‍താര തന്നെ നായികയായി എത്തുമെന്ന് സംവിധായകന് സ്ഥിരീകരിച്ചു.
എല്ലാ റിലീസ് കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ആറമിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപനം വന്നിരിക്കുന്നത്. നിര്‍മാതാവ് കോട്ടാപടി രാജേഷ് ആണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. സിനിമക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും ആറത്തിന്റെ റിലീസ് അടുത്ത വര്‍ഷം ഉണ്ടായേക്കുമെന്നും രാജേഷ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഗോപി നൈനാര്‍ സംവിധാനം ചെയ്ത ചിത്രം സാമൂഹിക വിഷയമായിരുന്നു കൈകാര്യം ചെയ്തത്. ഒപ്പം തന്നെ മികച്ചൊരു റെസ്ക്യൂ ത്രില്ലര്‍ എന്ന നിലയിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. സ്ത്രീ കേന്ദ്രീകൃത ചിത്രമായൊരുക്കിയ ആറമില് ജില്ലാ കലക്ടര്‍ മദിവദനിയെ ആണ് നയന്‍താര അവതരിപ്പിച്ചത്.
തമിഴില്‍ ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ആറം എന്നാണ് വിലയിരുത്തൽ. നയന്‍താരയുടെ കരിയറിലെ തന്നെ നാഴികകല്ലാണ് ചിത്രമെന്ന് നിരൂപകരും പറയുന്നു. തീയറ്ററുകളിലേക്ക് നയന്‍താര നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ സിനിമയുടെ കളക്ഷനും കുത്തനെ കൂട്ടി. ആറമിന്റെ രണ്ടാം ഭാഗത്തിലും നയൻതാര തന്നെ നായികയാകുമെന്ന് സംവിധായകന് സ്ഥിരീകരിച്ചു.
രാഷ്ട്രീയ നേതാവായ മദിവദനിയെ ആകും രണ്ടാം ഭാഗത്തില്‍ നയന്‍സ് അവതരിപ്പിക്കുക. ഇതിന്റെ സൂചനകൾ നൽകിയാണ് ആദ്യ ഭാഗം അവസാനിച്ചത്. ആദ്യ ഭാഗം കൊണ്ട് തന്നെ ബോക്സോഫീസില്‍ ആധിപത്യം ഉറപ്പിച്ച നയന്‍താരക്ക് ആറമിന് രണ്ടാം ഭാഗം വരുന്നത് മുതല്‍ക്കൂട്ടാകും.