ഉഡ്താ പഞ്ചാബ് എട്ട് ദിവസം കൊണ്ട് വാരിയത് 50 കോടി
|നൂറിലേറെ ഭാഗങ്ങള്‍ നീക്കം ചെയ്യാതെ റിലീസ് അനുവദിക്കില്ലെന്ന് പാകിസ്താനിലെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചതിനെ തുടര്‍ന്ന് പാകിസ്താനില്‍ റിലീസ് വേണ്ടെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ .......
സെന്‍സര്‍ ബോര്‍ഡിന്‍റെ വിവാദ തീരുമാനങ്ങളെ കോടതി വിധിയിലൂടെ മറി കടന്ന് തിയ്യേറ്ററുകളിലെത്തിയ ഉഡ്താ പഞ്ചാബ് ആദ്യ എട്ടു ദിവസങ്ങള്‍ക്കകം വാരിയത് 50 കോടി. റിലീസ് ചെയ്ത ആദ്യ ആഴ്ച 48.5 കോടി കളക്ഷന്‍ സൃഷ്ടിച്ച ചിത്രത്തിന്‍റെ ഇന്നലത്തെ കളക്ഷന്‍ 1.5 കോടിയായിരുന്നു. ഈ മാസം 17നാണ് ചിത്രം വെള്ളിത്തിരയിലെത്തിയത്.
പഞ്ചാബിലെ മയക്കുമരുന്ന് വിപണനത്തെക്കുറിച്ചുള്ള ചിത്രത്തിന് പ്രദര്‍ശനാനുമി നല്‍കണമെങ്കില്‍ 88 ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിലപാട് സ്വീകരിച്ചതോടെയാണ് ഉഡ്താ പഞ്ചാബ് ശ്രദ്ധ പിടിച്ചുപറ്റിയത് . മുംബൈ ഹൈക്കോടതിയില്‍ നടന്ന നിയമ യുദ്ധത്തിന് ശേഷമാണ് കട്ടുകളൊന്നും കൂടാതെ സിനിമ പ്രേക്ഷകരിലേക്കെത്തിയത്.
നൂറിലേറെ ഭാഗങ്ങള്‍ നീക്കം ചെയ്യാതെ റിലീസ് അനുവദിക്കില്ലെന്ന് പാകിസ്താനിലെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചതിനെ തുടര്‍ന്ന് പാകിസ്താനില്‍ റിലീസ് വേണ്ടെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍.