'ചിരിപ്പിക്കുന്ന' മ്യൂസിയം
|ലോകത്തെ ചിരിപ്പിച്ച വിശ്വപ്രസിദ്ധ ചലച്ചിത്രകാരന് ചാര്‍ലി ചാപ്ലിന്റെ മ്യൂസിയം സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരുങ്ങി.
ലോകത്തെ ചിരിപ്പിച്ച വിശ്വപ്രസിദ്ധ ചലച്ചിത്രകാരന് ചാര്‍ലി ചാപ്ലിന്റെ മ്യൂസിയം സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരുങ്ങി. 15 വര്‍ഷത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ചാപ്ലിന്റെ ജീവിതം വ്യക്തമാകുന്ന മ്യൂസിയം തയ്യാറായത്. സ്വിറ്റ്സര്‍ലന്‍ഡിലെ കോര്‍സിയര്‍ സര്‍വെ ജനീവ തടാകത്തിന് സമീപത്തെ മ്യൂസിയം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.
മണോയര് ഡി ബാന്‍ എസ്റ്റേറ്റിലെ 14 ഹെക്ടര്‍ പാര്‍ക്കിലാണ് മ്യൂസിയം പണിതിരിക്കുന്നത്. ചാര്‍ലി ചാപ്ലിന് തന്റെ ജീവിതത്തിലെ അവസാന 25 വര്‍ഷം ഭാര്യ ഊനയ്ക്കും എട്ട് മക്കള്‍ക്കുമൊപ്പം ചെലവഴിച്ചത് ഇവിടെയാണ്. പിന്നീട് 1950 ഓടെ ചാപ്ലിന് ഇവിടം വിടേണ്ടിവന്നു. പിന്നീടുള്ള കാലം ചാപ്ലിന് അമേരിക്കയിലായിരുന്നു. 1977ല്‍ 88ാം വയസില്‍ ചാപ്ലിന് ലോകത്തോട് വിടപറയുമ്പോള്‍ അദേഹത്തിന്റെ കുടുംബം ഇപ്പോള്‍ മ്യൂസിയം സ്ഥിതി ചെയ്യുന്ന കോര്‍സിയര്‍ സര്‍വേയില്‍ തന്നെയുണ്ടായിരുന്നു. ഹോളിവുഡ് ചിത്രീകരണങ്ങള്‍, ചാര്‍ലി ചാപ്ലിന്റെ ജീവിതവും വര്‍ക്കുകളും, ചാപ്ലിന്റെ സിനിമകള്‍, പ്രമുഖരുടെ മെഴുക് പ്രതിമകള്‍, തുടങ്ങിയവയെല്ലാം മ്യൂസിയത്തിലുണ്ട്. ചാപ്ലിന് വേള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന മ്യൂസിയത്തിന്റെ ആശയത്തിന് പിന്നില്‍ യെവ്സ് ഡുറാന്‍ഡ് ആണ്. 2000ത്തിലാണ് അദേഹം ആശയവുമായി ചാപ്ലിന്റെ കുടുംബത്തെ സമീപിക്കുനന്ത്. തുടര്‍ന്നിങ്ങോട്ട് മ്യൂസിയം പൂര്‍ത്തീകരിക്കാന്‍ 15 വര്‍ഷം വേണ്ടി വന്നു.