Entertainment
പാഡ്മാന് പാകിസ്താനില്‍ വിലക്ക്പാഡ്മാന് പാകിസ്താനില്‍ വിലക്ക്
Entertainment

പാഡ്മാന് പാകിസ്താനില്‍ വിലക്ക്

Jaisy
|
29 April 2018 2:04 AM GMT

ചിത്രം പാക് സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നാരോപിച്ചാണ് പാകിസ്താന്‍ ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്

ആര്‍ത്തവവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിഷയമായ ബോളിവുഡ് ചിത്രം പാഡ്മാന് പാകിസ്താനില്‍ വിലക്ക്. ചിത്രം പാക് സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നാരോപിച്ചാണ് പാകിസ്താന്‍ ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ വിതരണം ചെയ്യാന്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സിനെ അനുവദിക്കില്ലെന്ന് എഫ്സിബി അംഗം ഇഷാഖ് അഹമ്മദ് പറഞ്ഞു.

ഭ്രഷ്ട് കല്‍പിക്കപ്പെട്ട ഒരു വിഷയം കൈകാര്യം ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ച് പഞ്ചാബ് ഫിലിം സെന്‍സര്‍ ബോര്‍ഡും പാഡ്മാന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. അക്ഷയ് കുമാര്‍, രാധിക് ആപ്തേ, സോനം കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആര്‍.ബാല്‍കി സംവിധാനം ചെയ്ത ചിത്രമാണ് പാഡ്മാന്‍. കുറഞ്ഞ വിലയില്‍ സാനിറ്ററി പാഡ് നിര്‍മ്മിച്ച അരുണാചലം മുരുകാനന്ദന്‍ എന്നയാളുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രമാണ് പാഡ്മാന്‍. റിലീസ് ചെയ്ത് ആദ്യദിവസം തന്നെ 10.26 കോടി ചിത്രം കളക്ട് ചെയ്തിരുന്നു.

Similar Posts