സംസ്ഥാനത്തെ തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്
|വിനോദ നികുതിയുെ സെസ്സും അടക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഇത്. തിയേറ്റര്‍ ഉടമകള്‍ കൃത്യമായി വിനോദ നികുതി അടക്കുന്നില്ലെന്ന്...
സംസ്ഥാനത്തെ തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്.വിനോദ നികുതിയുെ സെസ്സും അടക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഇത്. തിയേറ്റര്‍ ഉടമകള്‍ കൃത്യമായി വിനോദ നികുതി അടക്കുന്നില്ലെന്ന് സാംസ്കാരിക ക്ഷേമ നിധി ബേര്‍ഡ് ചെയര്‍മാന്‍ ശ്രീകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു .ഈ സാഹചര്യത്തിലാണ് റെയ്ഡ്.സംസ്ഥാനത്തെ തെരഞെടുക്കപ്പെട്ട തീയേറ്ററുകളിലാണ് റെയ്ഡ്.രാവിലെ പത്ത് മണിക്കാണ് റെയ്ഡ് തുടങ്ങിയത്.
പ്രസിഡന്‍റ് ലിബര്‍ടി ബഷീറിന്‍രെ തലശ്ശേരിയിലെ തീയേറ്ററ്‍ കോംപ്ളക്സിലും റെയ്ഡ് നടന്നു.അന്പത് ശതമാനം വിഹിതം ആവശ്യപ്പെട്ട് തീയേറ്ററുടമകള്‍ സമരം നടത്തുന്നതിനിടെയാണ് റെയ്ഡ്.ഏതാനും ദിവസങ്ങലായി തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദ തന്ത്രമാണ് റെയ്ഡെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്