നടന്‍ ജിഷ്ണു അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍
|അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതെന്ന നിലയില്‍ പ്രചരിക്കുന്ന ലക്ഷ്മിത്തരു, മുള്ളാത്ത എന്നിവയാണ് തന്റെ രോഗം കൂടുതല്‍ വഷളാക്കിയതെന്നും ജിഷ്ണു രാഘവന്‍ തുറന്നു പറഞ്ഞിരുന്നു
നടന്‍ ജിഷ്ണു രാഘവന്‍ അര്‍ബുദത്തിനെതിരായ പോരാട്ടത്തിന്റെ രണ്ടാംഘട്ടത്തില്‍. കഴിഞ്ഞ ഏപ്രിലിലാണ് താന്‍ രണ്ടാമതും അര്‍ബുദ ബാധിതനായ വിവരം ജിഷ്ണു ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചത്. ചികിത്സക്കിടെയുള്ള ചിത്രവും താരം ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. വീണ്ടും അര്‍ബുദബാധിതനായതിനെ തുടര്‍ന്ന് കീമോതെറാപ്പിക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ജിഷ്ണു അറിയിച്ചിരുന്നത്. ഏറെ വൈകാതെ താന്‍ അഭിനയരംഗത്തേക്ക് തിരിച്ചെത്തുമെന്ന ആത്മവിശ്വാസവും താരം പ്രകടിപ്പിച്ചിരുന്നു. അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതെന്ന നിലയില്‍ പ്രചരിക്കുന്ന ലക്ഷ്മിത്തരു, മുള്ളാത്ത എന്നിവയാണ് തന്റെ രോഗം കൂടുതല്‍ വഷളാക്കിയതെന്നും ജിഷ്ണു രാഘവന്‍ തുറന്നു പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലെ പ്രചാരവും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും നിര്‍ബന്ധവും മൂലമാണ് ഇഴ പരീക്ഷിച്ചത്. ഇതുമൂലം ട്യൂമര്‍ കുറഞ്ഞില്ലെന്ന് മാത്രമല്ല കൂടുതല്‍ വഷളാവുകയും ചെയ്തു. അര്‍ബുദം മാറ്റാനുള്ള മരുന്നെന്ന നിലയില്‍ ഇത്തരം മരുന്നുകളെ ഒരിക്കലും നിര്‍ദ്ദേശിക്കരുതെന്നും ജിഷ്ണു പറഞ്ഞിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ജിഷ്ണു ഏറെകാലമായി അഭിനയരംഗത്തു നിന്നും മാറി നില്‍ക്കുകയാണ്. ജിഷ്ണുവിന്റെ ഫേസ്ബുക്ക് ചിത്രത്തിന് താഴെ സംവിധായകന്‍ ജൂഡ് ആന്റണിയും കമന്റിട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് സുഖപ്പെടട്ടെയെന്ന ആശംസയാണ് ജൂഡ് നല്‍കിയത്. എന്തൊക്കെയുണ്ട് വിശേഷമെന്ന ജിഷ്ണുവിന്റെ ചോദ്യത്തിന് അടുത്തുതന്നെ കാണാമെന്ന മറുപടിയാണ് ജൂഡ് നല്‍കിയിരിക്കുന്നത്.