സാമി യൂസുഫിനൊപ്പം നാദിര്‍; മലയാളി സ്വരം ഇനി ലോകങ്ങളിലേക്ക്
|സംഗീത ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശസ്ത അറബ് ഗായകന് നാദിര്‍ അബ്ദുല്‍ സലാമിന്റെ പ്രഥമ സംഗീത ആല്‍ബം ഉടന്‍ പുറത്തിറങ്ങും.
സംഗീത ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശസ്ത അറബ് ഗായകന് നാദിര്‍ അബ്ദുല്‍ സലാമിന്റെ പ്രഥമ സംഗീത ആല്‍ബം ഉടന്‍ പുറത്തിറങ്ങും. ലോക പ്രശസ്ത ബ്രിട്ടീഷ് ഗായകന് സാമി യൂസുഫിന്റെ റിക്കോഡിങ് കമ്പനി' അന്ടാന്റെറക്കോര്ഡ്' ആണ് ആല്‍ബം പുറത്തിറക്കുന്നത്.
സാമി യൂസുഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. ഏകദേശം 80 ലക്ഷം ആരാധകരാണ് സാമി യൂസുഫിന് ഫേസ്ബുക്ക് പേജിലുള്ളത്. മലയാളി സംഗീത പ്രേമികളെയും ലക്ഷ്യമിട്ടാണ് ആല്‍ബത്തിന്റെ പിറവി. ഇപ്പോള്‍ സാമി യൂസുഫിനൊപ്പം ദുബൈയില്‍ അവസാന ഘട്ട റിക്കോഡിങിലാണ് നാദിര്‍.
ഖത്തര്‍ മ്യൂസിക് അക്കാദമി അംബാസഡര്‍ പദവിയിലുള്ള നാദിര്‍ ലണ്ടന്‍ റോയല്‍ കോളജ് ഓഫ് മ്യൂസിക്കില്‍ സംഗീതത്തില്‍ ആറാമത്തെ ഗ്രേഡിനു പഠിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ അറബ് സംഗീതോപകരണം 'ഊദ്' വായനയില്‍ അക്കദമിയിലെ ബെസ്റ്റ് പ്ലെയര്‍ കൂടിയാണ്. കുറ്റ്യാടി സ്വദേശി അബ്ദുല്‍ സല്‍മാന്റേയും ബല്‍ക്കീസിന്റെയും മകനാണ് നാദിര്‍.