ട്വിറ്റര്‍ അക്കൗണ്ട് തിരിച്ചുകിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും: കെആര്‍കെ
|ട്വിറ്ററില്‍ ഫോളോവേഴ്സിനെ കിട്ടാന്‍ താന്‍ ഒരുപാട് പണം ചെലവഴിച്ചുണ്ടെന്നും ട്വിറ്റര്‍ അധികൃതര്‍ തന്നെ ചതിച്ചെന്നും കെആര്‍കെ ആരോപിച്ചു.
തന്റെ ട്വിറ്റര്‍ അക്കൗണ്ട് തിരിച്ചുകിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വിവാദ സിനിമാ വിമർശകൻ കമാല്‍ ആര് ഖാന്റെ ഭീഷണി. 15 ദിവസത്തിനുള്ളില്‍ തന്റെ അക്കൌണ്ട് പുനസ്ഥാപിച്ചുതരണമെന്നാണ് കെആര്‍കെ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബോളിവുഡ് താരം ആമിര്‍ ഖാന്റെ പരാതിയെ തുടർന്നാണ് കെആര്‍കെയുടെ ട്വിറ്റര്‍ അക്കൌണ്ട് പൂട്ടിയത്. തന്റെ പുതിയ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ക്ലൈമാക്സ് കെആര്‍കെ വെളിപ്പെടുത്തിയതാണ് ആമിറിനെ പ്രകോപിപ്പിച്ചത്.
ട്വിറ്ററില്‍ ഫോളോവേഴ്സിനെ കിട്ടാന്‍ താന്‍ ഒരുപാട് പണം ചെലവഴിച്ചുണ്ടെന്നും ട്വിറ്റര്‍ അധികൃതര്‍ തന്നെ ചതിച്ചെന്നും കെആര്‍കെ ആരോപിച്ചു. താന്‍ അതിന് ശേഷം അതീവ ദുഖിതനാണെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ ട്വിറ്റര്‍ അധികൃതരായിരിക്കും ഉത്തരവാദികളെന്നും കെആര്‍കെ വ്യക്തമാക്കി.