ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഓസ്കര്‍ വേദിക്കരികില്‍ 'കാസ്റ്റിംങ് കൌച്' പ്രതിമ
|കാസ്റ്റിംഗ് കൗച്ചിലൂടെ വിവാദ നായകനായ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്‌സ്റ്റീന്റെ സ്വര്‍ണ പ്രതിമക്കാണ് 'കാസ്റ്റിംങ് കൌച്' എന്ന പേര് നല്‍കിയിരിക്കുന്നത്. കുളി കഴിഞ്ഞ് ധരിക്കുന്ന
സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഓസ്കര്‍ വേദിക്കരികില്‍ കാസ്റ്റിംങ് കൌചിന്റെ പ്രതിമ സ്ഥാപിച്ച് പ്രതിഷേധം. കാസ്റ്റിംഗ് കൗചിലൂടെ വിവാദ നായകനായ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്‌സ്റ്റീന്റെ സ്വര്‍ണ പ്രതിമക്കാണ് 'കാസ്റ്റിംങ് കൌച്' എന്ന പേര് നല്‍കിയിരിക്കുന്നത്. കുളി കഴിഞ്ഞ് ധരിക്കുന്ന വസ്ത്രം ധരിച്ചു കൊണ്ട് ഇരിക്കുന്ന ഹാര്‍വിയുടെ പ്രതിമ, ഓസ്‌കര്‍ വേദിക്കരികിലെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിന് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ശില്‍പിയായ പ്ലാസ്റ്റിക് ജീസസ് ആണ് പ്രതിമ നിര്‍മ്മിച്ചത്.
ഓസ്‌കര്‍ അവാര്‍ഡ് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് വേദിക്കരികില്‍ വേറിട്ട ഈ പ്രതിഷേധം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു വെയ്ന്‍സ്റ്റീന്‍ വിഷയം വാര്‍ത്തയായത്. ഹോളിവുഡിലെ പ്രശസ്തനായ നിര്‍മ്മാതാവായ വെയ്ന്‍സ്റ്റീന്‍ നായികമാരെയടക്കം ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. 'മീ ടൂ..' ക്യാമ്പയിനുമായി ഹോളിവുഡിലെ ഒട്ടുമിക്ക നായികമാരും വെയ്ന്‍സ്റ്റീനെതിരെ രംഗത്തെത്തിയിരുന്നു. ക്യാമ്പയിൻ പിന്നീട് ലോകം മുഴുവൻ ഏറ്റെടുക്കുകയും ചെയ്തു.
“Casting couch”. This year’s Oscar statue . Collab with ginger. #metoo #hollywood #oscars2018 #AcademyAwards pic.twitter.com/nQwXMeiPn2
— Plastic Jesus (@plasticjesusart) March 1, 2018