കളക്ഷനിലും കബാലി ഡാ..ആദ്യ ദിനം തുത്തൂവാരിയത് 250 കോടി
|തമിഴ്നാട്ടിലെ തിയറ്ററുകളില്‍ നിന്നു മാത്രമായി കബാലി 100 കോടിയുടെ കളക്ഷന്‍ നേടി
അറുപത്തിയാറുകാരനായ ഒരു തെന്നിന്ത്യക്കാരന്‍ ഇന്ത്യന്‍ സിനിമക്കുള്ളില്‍ വീണ്ടും വിസ്മയം തീര്‍ക്കുകയാണ്. ബോക്സോഫീസില്‍ വമ്പന്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇടവേളക്കും രണ്ട് പരാജയ ചിത്രങ്ങള്‍ക്ക് ശേഷം രജനികാന്ത് നായകനായി എത്തിയ കബാലി ആരുടെയും പ്രതീക്ഷകള്‍ തെറ്റിച്ചില്ല. തിയറ്ററുകള്‍ തൂത്തുവാരുക തന്നെ ചെയ്തു. കബാലിയുടെ ആദ്യ ദിവസത്തെ കളക്ഷന്‍ 250 കോടിയാണ്. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ നിന്നു മാത്രമായി കബാലി 100 കോടിയുടെ കളക്ഷന്‍ നേടി. തമിഴ്നാടിന് പുറത്തു നിന്നുള്ള കളക്ഷന്‍ 150 കോടിയാണ്. ബ്ലാക്കില്‍ തന്നെ 800 രൂപ മുടക്കിയാണ് കബാലിയുടെ ടിക്കറ്റുകള്‍ ആരാധകര്‍ സ്വന്തമാക്കിയത്.
ഇതാദ്യമായിട്ടാണ് ഇന്ത്യയില്‍ ഒരു ചിത്രം ആദ്യ ദിനം തന്നെ 250 കോടി കളക്ഷന്‍ നേടുന്നതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. ലോകമെമ്പാടുമായി ഏകദേശം 8000-10000 സ്ക്രീനുകളിലാണ് കബാലി പ്രദര്‍ശിപ്പിക്കുന്നത്. അമേരിക്കയില്‍ 480 ഉം, മലേഷ്യയില്‍ 490 ഉ ഗള്‍ഫ് രാജ്യങ്ങളില്‍ 500 ഉം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, ശ്രിലങ്ക, സ്വിറ്റ്സര്‍ലന്റ്, ഡെന്‍മാര്‍ക്ക്,ഹോളണ്ട്, സ്വീഡന്‍, സൌത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തില്‍ കബാലീശ്വരന്‍ എന്ന അധോലോക നായകനെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. രാധിക ആപ്തേയാണ് രജനിയുടെ ഭാര്യയായി എത്തുന്നത്. ധന്‍സിക, കലൈരസന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.