Entertainment
തിരുഹൃദയ രക്തം കുടിക്കുന്നവര്‍ക്കുള്ള താക്കീതുമായി അവനിതിരുഹൃദയ രക്തം കുടിക്കുന്നവര്‍ക്കുള്ള താക്കീതുമായി അവനി
Entertainment

തിരുഹൃദയ രക്തം കുടിക്കുന്നവര്‍ക്കുള്ള താക്കീതുമായി അവനി

Khasida
|
7 May 2018 4:35 PM GMT

ഒരു വല്ലാത്ത നടുക്കം ചിത്രം കണ്ടുകഴിയുന്ന പ്രേക്ഷക മനസ്സിനെ വിടാതെ പിന്തുടരും

അവനി എന്ന വാക്കിനര്‍ഥം ഭൂമിയെന്നാണ്.. പക്ഷേ ആ വാക്കിന് സ്ത്രീത്വവുമായി ഒരു വല്ലാത്ത ബന്ധമുണ്ട്. ആ ബന്ധമാണ് അവനി എന്ന കൊച്ചു ടെലിഫിലിം പറയാതെ പറയുന്നത്. രണ്ടര മിനിറ്റിനുള്ളില്‍ ദൃശ്യങ്ങള്‍കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയാന്‍ കഴിയുമെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ തെളിയിച്ചിരിക്കുന്നു. ഒരു വല്ലാത്ത നടുക്കം ചിത്രം കണ്ടുകഴിയുന്ന പ്രേക്ഷക മനസ്സിനെ വിടാതെ പിന്തുടരും.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ഈ ചിത്രത്തിന് പിന്നില്‍. ഒരു ഡോക്ടര്‍ക്ക് സ്വകാര്യജീവിതത്തിലെ സന്തോഷത്തിലും വലുത് മെഡിക്കല്‍ എത്തിക്സാണെന്ന സന്ദേശം കൂടി ചിത്രം. നല്‍കുന്നുണ്ട്.

നിര്‍മ്മല്‍ പാലാഴിക്കും കബനി ഹരിദാസിനുമൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ അമല്‍ ദേവും അമൃത കെ വിയും ധനുഷ എം കെയും അഭിനയിച്ചിരിക്കുന്നു. നിര്‍മല്‍ പാലാഴിയെന്ന കലാകാരനെ സിനിമ മാക്സിമം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മിമിക്രി ആര്‍ട്ടിസ്റ്റിനപ്പുറം തന്നിലൊരു നടന്‍ കൂടിയുണ്ടെന്ന് അവനിയിലെ രാജനിലൂടെ നിര്‍മല്‍ തെളിയിച്ചിരിക്കുന്നു.

എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അക്ഷയ് ഹരീഷ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയും ഒപ്പം കാവേരി എം ദിനേഷും കൂടിയാണ് തിരക്കഥ ഒരുക്കിയിരുന്നത്.

കഴിഞ്ഞ വര്‍ഷം യൂട്യൂബില്‍ റിലീസായ കോറിഡോര്‍ എന്ന ടെലിഫിലീമിനു പിന്നിലും ഇതേ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായിരുന്നു. ഇതിനകം അനവധി അവാര്‍ഡുകള്‍ കോറിഡോര്‍ നേടിക്കഴിഞ്ഞു.

Related Tags :
Similar Posts