സിനിമ റിലീസിങ്ങില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍
|പുതിയ സിനിമകള്‍ റിലീസ് ചെയ്യണമെങ്കില്‍ തിയ്യേറ്റര്‍ വരുമാനത്തിന്‍റെ 70 ശതമാനം തരണമെന്നാണ് വിതരണക്കാരുടെ ആവശ്യം. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന് നിര്‍മാതാക്കളും .....
സിനിമ റിലീസിങ്ങില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍ രംഗത്ത്. പുതിയ സിനിമകള്‍ റിലീസ് ചെയ്യണമെങ്കില്‍ തിയ്യേറ്റര്‍ വരുമാനത്തിന്‍റെ 70 ശതമാനം തരണമെന്നാണ് വിതരണക്കാരുടെ ആവശ്യം. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന് നിര്‍മാതാക്കളും നിലപാടെടുത്തതോടെ സിനിമ പ്രതിസന്ധി രൂക്ഷമായി.
തിയ്യേറ്റര്‍ വരുമാനം 50 50 അനുപാതത്തില്‍ വീതം വെക്കണമെന്ന ആവശ്യവുമായി തിയ്യേറ്ററുടമകള്‍ മുന്നോട്ടുവന്നതോടയാണ് സിനിമ പ്രതിസന്ധി ആരംഭിച്ചത്. തര്‍ക്കം രൂക്ഷമായതോടെ സിനിമ റിലീസുകളും അനശ്ചിതത്വത്തലായി. ഇതോടെ കോടികളുടെ നഷ്ടമുണ്ടായെന്നാണ് വിതരണക്കാര്‍ പറയുന്നത്. പുതിയ സിനിമകള്‍ റിലീസ് ചെയ്യണമെങ്കില്‍നിലവിലെ നഷ്ടം നികത്താന്‍ തിയ്യേറ്റര്‍ വരുമാനത്തിന്‍റെ 70 ശതമാനം നല്‍കണമെന്നാണ് വിതരണക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പ്രശ്നപരിഹാരം ഇനിയും നീളുകയാണെങ്കില്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകള്‍ തിയ്യേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുമെന്നും വിതരണക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ ഇത് ഒരുതരത്തിലും അംഗീകരിക്കേണ്ടന്നാണ് നിര്‍മാതാക്കളുടെ തിരുമാനം. ജോമോന്റെ സുവിശേഷങ്ങള്‍', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുന്പോള്‍', 'ഫുക്രി', 'ഇസ്ര' തുടങ്ങി 4 ചിത്രങ്ങളുടെ റിലീസിങ്ങാണ് പ്രതിസന്ധിയെ തുടര്‍ന്ന് മുടങ്ങിയത്. പ്രശ്നപരിഹാരത്തിന് മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. സമരം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ സാന്പത്തികനഷ്ടമാണ് മേഖലയിലുണ്ടാവുക.