Entertainment
എന്റെ ഗര്‍ഭം ഒരു ദേശീയ പ്രശ്നമല്ല, മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കരീനഎന്റെ ഗര്‍ഭം ഒരു ദേശീയ പ്രശ്നമല്ല, മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കരീന
Entertainment

എന്റെ ഗര്‍ഭം ഒരു ദേശീയ പ്രശ്നമല്ല, മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കരീന

admin
|
7 May 2018 7:18 PM GMT

ഞാന്‍ ഗര്‍ഭിണിയാണ്, എന്നാല്‍ ഞാന്‍ ഒരു മൃതദേഹമല്ല

തന്റെ ഗര്‍ഭം ആഘോഷമാക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം കരീന കപൂര്‍. ഗര്‍ഭം ഒരു ദേശീയ പ്രശ്നമായി അവതരിപ്പിക്കുന്ന രീതി മാധ്യമങ്ങള്‍ അവസാനിപ്പിക്കണന്നും കരീന ആവശ്യപ്പെട്ടു.

ഞാന്‍ ഗര്‍ഭിണിയാണ്, എന്നാല്‍ ഞാന്‍ ഒരു മൃതദേഹമല്ല. ഗര്‍ഭധാരണവും പ്രസവവുമെല്ലാം ലോകത്തില്‍ സാധാരണമാണ്. അതിന് അമിത പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ല. ആരും എന്റെ കാര്യമോര്‍ത്ത് ആകുലപ്പെടുകയും വേണ്ട. ആര്‍ക്കെങ്കിലും എന്റെ കൂടെ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വേണ്ട. ഞാന്‍ എന്റെ ജോലിയുമായി മുന്നോട്ടു പോകും, അതൊരു ദേശീയ പ്രശ്നമാക്കേണ്ട കാര്യമില്ല. നമ്മള്‍ 2016ലാണ് ജീവിക്കുന്നത്, അല്ലാതെ 1800കളില്‍ അല്ല. അപ്പോള്‍ ആ ഒരു ഉയര്‍ന്ന കാഴ്ചപ്പാടോട് കൂടി വേണം മാധ്യമങ്ങളും പെരുമാറാന്‍. ചിലരുടെ മരണം പോലെ എന്റെ ഗര്‍ഭത്തെയും കാണുന്നതു കണ്ടപ്പോള്‍ വിഷമം തോന്നി. വിവാഹമോ,കുടുംബമോ തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്നും കരീന പറഞ്ഞു.

Similar Posts