സല്‍മാന്‍ ടാക്കീസുമായി സല്‍മാന്‍ ഖാന്‍
|മെട്രോ നഗരങ്ങളില്‍ റിലീസ് സിനിമകള്‍ക്ക് തീയേറ്ററുകള്‍ നാനൂറും അഞ്ഞൂറുമൊക്കെ ഈടാക്കുമ്പോള്‍ 'സല്‍മാന്‍ ടാക്കീസി'ല്‍ 150 രൂപയ്ക്ക് സിനിമ കാണാനാവും
പ്രേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ സിനിമ കാണാന്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അവസരം ഒരുക്കുന്നു. സല്‍മാന്‍ ടാക്കീസ് എന്ന പേരില്‍ ഒരുങ്ങുന്ന തിയറ്ററില്‍ 150 രൂപക്ക് ചിത്രം കാണം. കുട്ടികള്‍ക്ക് സൌജന്യമായും ചിത്രം കാണാം. പദ്ധതിയുടെ ആദ്യഘട്ടം ദീപാവലിക്ക് നടപ്പാക്കും
പദ്ധതിയുടെ ആദ്യഘട്ടമായി ആറ് സിംഗിള്‍ സ്ക്രീനുകളില്‍ സിനിമ പ്രദര്‍സിപ്പിക്കാനാണ് തീരുമാനം. ഇതിനായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറ് സ്‌ക്രീനുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ റിലീസ് സിനിമകള്‍ക്ക് തീയേറ്ററുകള്‍ നാനൂറും അഞ്ഞൂറുമൊക്കെ ഈടാക്കുമ്പോള്‍ 'സല്‍മാന്‍ ടാക്കീസി'ല്‍ 150 രൂപയ്ക്ക് സിനിമ കാണാനാവും. ഒപ്പം കുട്ടികള്‍ക്ക് സൗജന്യ ടിക്കറ്റും ലഭിക്കും. പുതുതായി നിര്‍മ്മിക്കുന്ന ആദ്യ തിയറ്ററുകളില്‍ സല്‍മാന്‍ നേരിട്ടെത്തി ഉദ്ഘാടനം നിര്‍വഹിക്കും. അജയ് ദേവ്ഗണിന്റെ 'ശിവായ്', കരണ്‍ ജോഹറിന്റെ 'ഏ ദില്‍ ഹേ മുഷ്‌കില്‍' എന്നിവയാവും ഉദ്ഘാടന ചിത്രങ്ങള്‍.
സംരംഭം വിജയകരമാണെങ്കില്‍ അടുത്ത വര്‍ഷാദ്യത്തില്‍ തീയേറ്റര്‍ ശൃംഖല ബോളിവുഡിന് ഏറെ വരുമാനം നല്‍കുന്ന ഉത്തര്‍പ്രദേശിലേക്ക് കൂടി നീട്ടാനും സല്‍മാന് പദ്ധതിയുണ്ട്. ഇത്തരം പദ്ധതികളുടെ ലാഭ സാധ്യതകളും സല്‍മാന്‍ കാണുന്നുണ്ട്. ലാഭമാണെങ്കില്‍ വലിയ ലാഭവും കൂടുതല്‍ പേര്‍ക്ക് സിനിമ കാണാനുള്ള അവസരമുണ്ടാക്കുന്നതാണ് പരാജയമാണെങ്കില്‍ അതിന്റെ ആഘാതം കുറയ്ക്കാനുമുള്ള മാര്‍ഗം എന്നും സല്‍മാന്‍ പറയുന്നു.