ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മികച്ച നടനാകാന്‍ മോഹന്‍ലാലും വിനായകനും
|മാന്‍ഹോള്‍ മികച്ച സിനിമയാകുമെന്ന് സൂചന. മികച്ച നടിക്കുള്ള പുരസ്കാരത്തിനായി കാവ്യമാധവനും റിമ കല്ലിങ്കലും പരിഗണനയില്‍
2016-ലെ സംസ്ഥാന ചലചിത്ര അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കും.മികച്ച സിനിമ, നടന്, നടി, സംവിധായകന് തുടങ്ങിവയിലേക്കെല്ലാം കടുത്ത മത്സരമാണ് നടക്കുന്നത്. മഹേഷിന്റെ പ്രതികാരം. കാട് പൂക്കുന്ന നേരം. കമ്മട്ടിപ്പാടം. മാന്‍ഹോള്‍. പിന്നെയും. അയാള്‍ ശശി. എന്നിവയാണ് മികച്ച ചിത്രത്തിനുള്ള അവസാന റൌണ്ടിലുള്ളത്. ഇതില്‍ വിധുവിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ മികച്ച ചിത്രമാകുമെന്നാണ് സൂചന
പുലി മുരുകന്,മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം എന്നീ സിനിമകള്‍ കലാമൂല്യവും ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡിന് മത്സരിക്കുന്നു.. ഒപ്പത്തിലെ അഭിനയത്തിന് മോഹന്‍ലാലിനെയാണ് മികച്ച നടനായി പരിഗണിക്കുന്നത്. മികച്ച നടിക്കായി കാട് പൂക്കുന്ന നേരത്തിലെ പ്രകടനത്തിലൂടെ റിമ കല്ലിങ്കലിനെയും പിന്നെയും ചിത്രത്തിലൂടെ കാവ്യമാധവനെയും പരിഗണിക്കുന്നുണ്ട്.. കമ്മട്ടിപാടത്തിലെ അഭിനയത്തിന് വിനായകനും സംഗീത സംവിധായകന് ബിജിബാലിനും പ്രത്യേക പരാമര്‍ശം ലഭിച്ചേക്കും.. സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും സംവിധാനം ചെയ്ത ഒറ്റയാള്‍ പാത രണ്ടാമത്തെ ചിത്രമാകുമെന്നാണ് സൂചന.. ജോണ്‍പോള്‍ ജോര്‍ജ് നവാഗത സംവിധായകനും ജോണ്‍ പോള്‍ ഒരുക്കിയ ഗപ്പി കുട്ടികളുടെ ചിത്രവുമായേക്കും.
അടൂര്‍ ഗോപാലകൃഷ്ണന്, രാജീവ് രവി. ഡോക്ടര്‍ ബിജു , വിധു വിന്‍സന്റ്, ദിലീഷ് പോത്തന്, സജിന്‍ ബാബു, എന്നിവര്‍ മികച്ച സംവിധായകരുടെ പട്ടികയിലുണ്ട്. ഗായികയായി ചിത്രയെയും ഗായകനായി വിജയ് യേശുദാസിനെയും പരിഗണിക്കുന്നുണ്ട്. എം ജയചന്ദ്രന് മികച്ച സംഗീത സംവിധായകനും ഒഎന്‍വി ഗാനരചയിതാവും ആയേക്കും.. വൈകിട്ട് 5മണിക്കാണ് പുരസ്കാര പ്രഖ്യാപനം