Entertainment
ഒടിയനാകാന്‍ മോഹന്‍ലാല്‍ വാരണാസിയില്‍; റിലീസ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ഒടിയനാകാന്‍ മോഹന്‍ലാല്‍ വാരണാസിയില്‍; റിലീസ് അടുത്ത വര്‍ഷം മാര്‍ച്ചില്‍
Entertainment

ഒടിയനാകാന്‍ മോഹന്‍ലാല്‍ വാരണാസിയില്‍; റിലീസ് അടുത്ത വര്‍ഷം മാര്‍ച്ചില്‍

Sithara
|
8 May 2018 12:17 AM GMT

ഒടിയന്‍റെ ചിത്രീകരണ സംഘത്തോടൊപ്പം മോഹന്‍ലാലും ചേര്‍ന്നു.

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് സിനിമയുടെ റിലീസ്. ഒടിയന്‍റെ ചിത്രീകരണ സംഘത്തോടൊപ്പം മോഹന്‍ലാലും ചേര്‍ന്നു.

ഒടിയന്‍ മാണിക്യനെ കാണാന്‍ ഇനി അധികം കാത്തിരിക്കേണ്ട. 2018 മാര്‍ച്ച് 30 വരെ മാത്രം മതി. സിനിമയുടെ ചിത്രീകരണം ശനിയാഴ്ച ബനാറസിലും കാശിയിലും ആരംഭിച്ചിരുന്നു. ചിത്രീകരണസംഘത്തിനൊപ്പം ഇന്ന് മോഹന്‍ലാലും ചേര്‍ന്നു. വാരാണസിയിലാണ് മോഹന്‍ലാലിന്‍റെ രംഗങ്ങള്‍ ചിത്രീകരിച്ചത്. പാലക്കാട് തേന്‍കുറിശ്ശിയില്‍ എത്തുന്നതിന് മുന്‍പ് 15 വര്‍ഷം ഒടിയന്‍ മാണിക്യന്‍ ജീവിച്ചത് വാരണാസിയില്‍ ആയിരുന്നു. സിനിമക്കായി കലാസംവിധായകന്‍ പ്രശാന്ത് മാധവിന്‍റെ നേതൃത്വത്തില്‍ തേന്‍കുറിശ്ശി ഗ്രാമത്തിന്റെ സെറ്റ് നിര്‍മിച്ച് കഴിഞ്ഞു. മാണിക്യന്‍റെ മൂന്ന് കാലഘട്ടങ്ങള്‍ തേന്‍കുറിശ്ശിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനെക്കുറിച്ചാണ് ചിത്രം. അതിവേഗം മൃഗമായി മാറാന്‍ കഴിയുന്ന ആളാണ് മാണിക്യന്‍. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. വണ്ണം കുറച്ച് മുറുക്കി ചുവപ്പിച്ച് കാതില്‍ കടുക്കനിട്ട മാണിക്യനായുള്ള മോഹന്‍ലാലിന്‍റെ ഫസ്റ്റ്ലുക്ക് വന്‍ ചര്‍ച്ചയായിരുന്നു.

15 കിലോയാണ് കഥാപാത്രത്തിനായി മോഹന്‍ലാല്‍ കുറച്ചത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. പ്രകാശ് രാജും ചിത്രത്തിലുണ്ട്. പീറ്റര്‍ ഹെയിനാണ് ഒടിയന്‍റെ സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. അ‍ഞ്ച് ആക്ഷന്‍ രംഗങ്ങളാണ് ഒടിയനിലുള്ളത്. ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് സിനിമയുടെ ഹൈലൈറ്റും. സ്പെഷ്യല്‍ എഫക്ട്സും ചിത്രത്തിലുണ്ടാകും.

ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണാണ് ഒടിയന്‍റെ തിരക്കഥ ഒരുക്കിയത്. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജികുമാര്‍ ആണ് ഒടിയന്‍റെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. എം ജയചന്ദ്രനാണ് സംഗീതസംവിധായകന്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മിക്കുന്നത്.

Related Tags :
Similar Posts