Entertainment
ആമിര്‍ ചിത്രത്തിന്‍റെ സസ്പെന്‍സ് വെളിപ്പെടുത്തി; കെആര്‍കെയ്ക്ക് പണി കിട്ടിആമിര്‍ ചിത്രത്തിന്‍റെ സസ്പെന്‍സ് വെളിപ്പെടുത്തി; കെആര്‍കെയ്ക്ക് പണി കിട്ടി
Entertainment

ആമിര്‍ ചിത്രത്തിന്‍റെ സസ്പെന്‍സ് വെളിപ്പെടുത്തി; കെആര്‍കെയ്ക്ക് പണി കിട്ടി

Sithara
|
8 May 2018 9:42 PM GMT

തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ആമിര്‍ ചിത്രം വളരെ മോശമാണെന്ന് ട്വീറ്റ് ചെയ്ത കെആര്‍കെ ചിത്രത്തിലെ സുപ്രധാന ഭാഗം വെളിപ്പെടുത്തുകയും ചെയ്തു

ആമിര്‍ ഖാന്‍ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ സസ്‌പെന്‍സ് വെളിപ്പെടുത്തിയ വിവാദ സിനിമാ വിമർശകൻ കമാല്‍ ആര്‍ ഖാന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി. തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ആമിര്‍ ചിത്രം വളരെ മോശമാണെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. ഇതോടെ ആമിര്‍ ഖാന്‍ പരാതി നല്‍കുകയും ട്വിറ്റര്‍ അധികൃതര്‍ അക്കൌണ്ട് പൂട്ടുകയുമാണുണ്ടായത്.

താന്‍ നാല് വര്‍ഷവും ധാരാളം പണവും ചെലവഴിച്ചാണ് 6 മില്യണ്‍ ഫോളോവേഴ്സിനെ നേടിയതെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്വിറ്ററിനെതിരെ കോടതിയില്‍ പോകുമെന്നും കെആര്‍കെ വ്യക്തമാക്കി. താന്‍ ആരെയും അസഭ്യം പറയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ തന്‍റെ അക്കൌണ്ട് പൂട്ടാന്‍ ട്വിറ്ററിന് അവകാശമില്ല. കെആര്‍കെ ബോക്സ് ഓഫീസ് എന്ന അക്കൌണ്ടിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

ട്വിറ്ററിലൂടെ ഇതിന് മുന്‍പും കെആര്‍കെ പല താരങ്ങള്‍ക്കുമെതിരെ രംഗത്തെത്തിയിരുന്നു. പ്രശസ്തി നേടാനുള്ള കുറുക്കുവഴിയായി കെആര്‍കെ താരങ്ങളെ അധിക്ഷേപിക്കുന്നുവെന്ന് നേരത്തെ വിമര്‍ശമുയര്‍ന്നിരുന്നു.

Related Tags :
Similar Posts