'നമ്മളി'ലേക്ക് ഞാന്‍ തേടിയ നായകന്
|രാഘവേട്ടന്റെ മകനായതുകൊണ്ട് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്ന് ഞാന്‍ അപ്പോള്‍ തന്നെ രാഘവേട്ടനോട് പറയുകയും ചെയ്തു.
ജിഷ്ണു എന്നെ സംബന്ധിച്ച് ഒരു നടന്‍ മാത്രമായിരുന്നില്ല. അനിയനോ, ഏറ്റവും അടുത്ത ഒരു കുടുംബാംഗമോ ഒക്കെയായിരുന്നു... അങ്ങനെയായിരുന്നു അവന്റെ ഇടപെടല്‍ ഉണ്ടായിരുന്നത്. രാഘവേട്ടനോട് എനിക്ക് വര്‍ഷങ്ങളുടെ പരിചയമുണ്ട്. ആ പരിചയം വെച്ച് ഞാന്‍ നമ്മള്‍ എന്ന സിനിമയ്ക്ക് ഒരുങ്ങുന്നതിനിടെ രാഘവേട്ടനാണ് ഒരു ഫോട്ടോ കാണിച്ചു തരുന്നത്. മകനാണ്.. പുതുമുഖങ്ങളെയാണല്ലോ സിനിമയിലെടുക്കുന്നത്.. പറ്റുമെങ്കില്‍ പരിഗണിക്കൂ എന്ന് പറഞ്ഞായിരുന്നു ആ ഫോട്ടോ നല്‍കിയത്.
രാഘവേട്ടന്റെ മകനായതുകൊണ്ട് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്ന് ഞാന്‍ അപ്പോള്‍ തന്നെ രാഘവേട്ടനോട് പറയുകയും ചെയ്തു. പക്ഷേ, ഫോട്ടോ കണ്ടപ്പോള്‍ തന്നെ എനിക്ക് ജിഷ്ണുവിനെ ഇഷ്ടമാകുകയും അവനോട് വരാന്‍ പറയുകയും ആയിരുന്നു. വന്ന ഉടനെ ജിഷ്ണുവിന് പറയാനുണ്ടായിരുന്നത്, കുട്ടിക്കാലത്ത് എന്തോ അഭിനയിച്ചു എന്നല്ലാതെ എനിക്ക് അഭിനയത്തില്‍ മുന്‍പരിചയമൊന്നുമില്ല... നാടക ബാക്ഗ്രൌണ്ട് പോലും ഇല്ല എന്നൊക്കെയായിരുന്നു. എല്ലാവരും പുതുമുഖങ്ങളായതുകൊണ്ട് എനിക്ക് നല്ല വിശ്വാസമുണ്ട് എന്നും അവന്‍ പറഞ്ഞു.
വളരെ കംഫര്‍ട്ടായാണ് നമ്മളില്‍ ജിഷ്ണു അഭിനയിച്ചത്. ബാക്കിയുള്ള സിനിമകളിലും തന്റെ സാന്നിധ്യം വളരെ മനോഹരമായി അറിയിച്ചിരുന്നു ജിഷ്ണു..