Entertainment
![പുലിമുരുകന് ശേഷം ഇരയുമായി വൈശാഖ് പുലിമുരുകന് ശേഷം ഇരയുമായി വൈശാഖ്](https://www.mediaoneonline.com/h-upload/old_images/1096183-iramovie.webp)
Entertainment
പുലിമുരുകന് ശേഷം ഇരയുമായി വൈശാഖ്
![](/images/authorplaceholder.jpg?type=1&v=2)
10 May 2018 2:56 PM GMT
ഇരയിലൂടെ വൈശാഖ് – ഉദയകൃഷ്ണ പ്രൊഡക്ഷന്‍ എന്ന പേരില്‍ ആദ്യ നിര്‍മ്മാണ സംരംഭവും ആരംഭിക്കുന്നുണ്ട്
റെക്കോഡുകള്‍ തകര്‍ത്ത പുലിമുരുകന് ശേഷം മറ്റൊരു ഹിറ്റ് ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് വൈശാഖും ഉദയ്കൃഷ്ണയും. ഇര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. രണ്ട് നായകന്‍മാരുള്ള ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനാണ് മറ്റൊരു നായകന്‍. ഇവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഇരയില്‍ അണിനിരക്കുന്നുണ്ട്.
![](https://www.mediaonetv.in/mediaone/2018-06/4325eb7d-47ee-4449-972f-1da6c00c6553/ira_movie.jpg)
ഇരയിലൂടെ വൈശാഖ് – ഉദയകൃഷ്ണ പ്രൊഡക്ഷന്‍ എന്ന പേരില്‍ ആദ്യ നിര്‍മ്മാണ സംരംഭവും ആരംഭിക്കുന്നുണ്ട്. വൈശാഖിന്റെ അസോഷ്യേറ്റ് ആയിരുന്ന സൈജു എസ് ആണ് സംവിധാനം. നവീൻ ജോൺ ആണ് തിരക്കഥ.