Entertainment
ഭീകരന്‍മാരാണവര്‍...പുലിമുരുകന്‍ കണ്ട കലക്ടര്‍ ബ്രോയുടെ കമന്റ്ഭീകരന്‍മാരാണവര്‍...പുലിമുരുകന്‍ കണ്ട കലക്ടര്‍ ബ്രോയുടെ കമന്റ്
Entertainment

ഭീകരന്‍മാരാണവര്‍...പുലിമുരുകന്‍ കണ്ട കലക്ടര്‍ ബ്രോയുടെ കമന്റ്

Jaisy
|
11 May 2018 4:51 AM GMT

v

വെള്ളിയാഴ്ച പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെ പ്രശംസിച്ച് കോഴിക്കോട് കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. പടം ബ്രഹ്മാണ്ഡമാവാൻ ഫാന്റസി തന്നെ വേണമെന്നില്ല എന്നു പുലിമുരുകന്‍ തെളിയിക്കുന്നതായി കലക്ടര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പുലി ഇറങ്ങി!...ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം യദൃശ്ചയാ കണ്ടപ്പോൾ ലാലേട്ടൻ തന്നെയാണ്‌ ഈ ചിത്രത്തിന്റെ മേക്കിംഗ്‌ ഒരൊന്നൊന്നര മേക്കിങ്ങാണെന്ന് പറഞ്ഞത്‌. സ്റ്റണ്ട്‌ സീനുകളെ പറ്റി അദ്ദേഹം പറഞ്ഞതൊക്കെ കൊഞ്ചം ഓവറല്ലെ എന്ന് പോലും തോന്നി. ഹിന്ദിയിലും തെലുങ്കിലും ബിഗ്‌ ബജറ്റ്‌ ചിത്രങ്ങളിൽ കാണാത്ത എന്ത്‌ സ്റ്റണ്ട്‌? മഗധീരയും ബാഹുബലിയും കണ്ട മലയാളിയെ അതുക്കും മേലെ എന്ത്‌ ബ്രഹ്മാണ്ഡ ചിത്രം കാണിക്കാൻ? മനസ്സിൽ ഇതൊക്കെ ആയിരുന്നു.

ഇന്നിപ്പൊ ചിത്രം കണ്ടു. ലാലേട്ടൻ നൂറുശതമാനം ശരിയായിരുന്നു. ഒരു മാസ്സ്‌ കമേഷ്യൽ പടം എന്നതിനെക്കാൾ നിലവാരമുള്ള സി.ജി. വർക്ക്‌ പടത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ നല്ല ഉദാഹരണമാണീ ചിത്രം. പടം ബ്രഹ്മാണ്ഡമാവാൻ ഫാന്റസി തന്നെ വേണമെന്നില്ല എന്നും ഈ ചിത്രം തെളിയിക്കുന്നു. വൈശാഖ്‌ എന്ന സംവിധായകനും ഷാജി കുമാറെന്ന ഛായാഗ്രാഹകനും ഭീകരന്മാരാണെന്ന് തെളിയിച്ചിരിക്കുകയാണ്‌ സൂർത്തുക്കളേ!

മോഹൻലാൽ എന്ന ആക്ഷൻ ഹീറോയെ മൂന്നാം മുറയിലും അധിപനിലും കണ്ടപ്പൊ കുട്ടിക്കാലത്ത്‌ തോന്നിയ ആ ത്രിൽ ഇന്ന് പുലിമുരുകൻ കണ്ടപ്പൊ തോന്നി. അല്ല, അതുക്കും മേലെ തോന്നി. 'കുട്ടി' മോഹൻലാലും കിഡു. ഇത്‌ സൂപ്പർ ഡൂപ്പർ ഹിറ്റായില്ലെങ്കിൽ പിന്നെ...

Related Tags :
Similar Posts