Entertainment
ഒരു ദിവസം കൊണ്ട് പത്ത് ലക്ഷം കടന്ന തെറിയുടെ ട്രയിലര്‍ കാണാംഒരു ദിവസം കൊണ്ട് പത്ത് ലക്ഷം കടന്ന തെറിയുടെ ട്രയിലര്‍ കാണാം
Entertainment

ഒരു ദിവസം കൊണ്ട് പത്ത് ലക്ഷം കടന്ന തെറിയുടെ ട്രയിലര്‍ കാണാം

admin
|
14 May 2018 7:15 PM GMT

ട്രയിലര്‍ ഇതുവരെ കണ്ടിരിക്കുന്നത് 1,392,878 പേരാണ്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെറിയുടെ ട്രയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രയിലര്‍ ആരാധകര്‍ക്കിടയില്‍ ആവേശമായിരിക്കുകയാണ്. ട്രയിലര്‍ ഇതുവരെ കണ്ടിരിക്കുന്നത് 1,392,878 പേരാണ്. വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തില്‍ ജോസഫ് കുരുവിള,വിജയ് കുമാര്‍ എന്നീ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്. സാമന്ത, ആമി ജാക്സണ്‍ എന്നിവരാണ് നായികമാര്‍. വിജയ് യുടെ മകളും നടി മീനയുടെ മകള്‍ നൈനികയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രഭു, രാധികാ ശരത് കുമാര്‍, സന്താനം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

രാജാ റാണി സംവിധായകന്‍ അറ്റ്‍ലീയാണ് സംവിധാനം. കലൈപുലി എസ്.തനുവാണ് നിര്‍മ്മാണം. സംഗീതം-ജിവി പ്രകാശ് കുമാര്‍. 100 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ഏപ്രില്‍ 14ന് തിയറ്ററുകളിലെത്തും.

Similar Posts