Entertainment
ഷാരൂഖിന്റെ സിന്ദഗിയെ പുകഴ്ത്തി സെന്‍സര്‍ ബോര്‍ഡ്ഷാരൂഖിന്റെ സിന്ദഗിയെ പുകഴ്ത്തി സെന്‍സര്‍ ബോര്‍ഡ്
Entertainment

ഷാരൂഖിന്റെ സിന്ദഗിയെ പുകഴ്ത്തി സെന്‍സര്‍ ബോര്‍ഡ്

Sithara
|
14 May 2018 6:14 AM GMT

ഇന്ത്യന്‍ സിനികളില്‍ സാധാരണ കത്രിക വെയ്ക്കാറുള്ള സെന്‍സര്‍ ബോര്‍ഡ് ഒരു സിനിമക്ക് കയ്യടി നല്‍കിയിരിക്കുന്നു.

ഇന്ത്യന്‍ സിനികളില്‍ സാധാരണ കത്രിക വെയ്ക്കാറുള്ള സെന്‍സര്‍ ബോര്‍ഡ് ഒരു സിനിമക്ക് കയ്യടി നല്‍കിയിരിക്കുന്നു. ഷാറൂഖ് ഖാന്റെ പുതിയ ചിത്രം ഡിയര്‍ സിന്ദഗിയെയാണ് സെന്‍സര്‍ ബോര്‍ഡ് പുകഴ്ത്തിയത്.

കഴിഞ്ഞ ദിവസമാണ് ഡിയര്‍ സിന്ദഗിയുടെ സെന്‍സറിങ്ങ് പൂര്‍ത്തിയായത്. ഒരു സീനിലോ ഡയലോഗിലോ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചില്ല എന്ന് മാത്രമല്ല, സിനിമിലെ ഏതെങ്കിലും ഒരു രംഗം കട്ട് ചെയ്ത് കളയുക എന്നത് എന്തെങ്കിലും കുറ്റം ചെയ്യുന്നതിന് തുല്യമാണെന്ന് സെൻസർ ബോർഡ് അഭിപ്രായപ്പെടുകയും ചെയ്തുവത്രേ. സിനിമക്ക് യു, എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. ഷാരൂഖ് ഖാന്റെ മികച്ച പ്രകടനമാണ് സിനിമയുടെ മറ്റൊരു പ്രത്യേകതയെന്നും അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും കൈകടത്തലുകളുടെ ആവശ്യം വരാറില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറയുകയും ചെയ്തു.

ഷാറൂഖ് ഖാനൊപ്പം ആലിയ ഭട്ടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. ആലപ്പുഴ സിനിമയില്‍ പശ്ചാത്തലമായി വരുന്നുണ്ട്. ഇംഗ്ലീഷ് വിംഗ്ളീഷ് ചിത്രത്തിന്റെ സംവിധായിക ഗൌരീ ഷിന്‍ഡേ ആണ് ഡിയര്‍ സിന്ദഗിയുടെയും സംവിധായിക. സിനിമയില്‍ തുടക്കക്കാരിയായ സിനിമാ സംവിധായികയായാണ് ആലിയ ഭട്ട് എത്തുന്നത്. അലി സഫർ, ആദിത്യ റോയ് കപൂർ, കുനാൽ കപൂർ, അംഗത് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷനും റെഡ് ചില്ലീസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 23ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Related Tags :
Similar Posts