Entertainment
ചലച്ചിത്ര മേളകളാണ് നല്ല സിനിമകളുടെ അന്തിമ വിധികര്‍ത്താക്കളെന്ന് നന്ദിത ദാസ്ചലച്ചിത്ര മേളകളാണ് നല്ല സിനിമകളുടെ അന്തിമ വിധികര്‍ത്താക്കളെന്ന് നന്ദിത ദാസ്
Entertainment

ചലച്ചിത്ര മേളകളാണ് നല്ല സിനിമകളുടെ അന്തിമ വിധികര്‍ത്താക്കളെന്ന് നന്ദിത ദാസ്

Jaisy
|
14 May 2018 12:42 AM GMT

താന്‍ സംവിധാനം ചെയ്ത മാന്റോ എന്ന ചിത്രം കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടിയിലാണ് നന്ദിത മനസ് തുറന്നത്

ചലച്ചിത്ര മേളകളാണ് നല്ല സിനിമകളുടെ അന്തിമ വിധികര്‍ത്താക്കളെന്ന് നടിയും സംവിധായികയുമായ നന്ദിത ദാസ്. നമ്മുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും മികച്ച കലാകാരന്‍മാരെ നേരിട്ട് കാണാനുമുള്ള അവസരങ്ങള്‍ ഇത്തരം മേളകള്‍ ഒരുക്കുന്നുണ്ടെന്നും നന്ദിത കൂട്ടിച്ചേര്‍ത്തു. താന്‍ സംവിധാനം ചെയ്ത മാന്റോ എന്ന ചിത്രം കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടിയിലാണ് നന്ദിത മനസ് തുറന്നത്.

കാന്‍സ് ജനങ്ങളെയും സിനിമകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു വേദിയാണ്. സിനിമാ പ്രേമികള്‍, നിര്‍മ്മാതാക്കള്‍, മറ്റ് സിനിമാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മികച്ചൊരു വേദി ചലച്ചിത്ര മേളകള്‍ പ്രധാനം ചെയ്യുന്നുണ്ട്. കസാഖിസ്ഥാനില്‍ നിന്നും തായ്‍വാനില്‍ നിന്നുമുള്ള ചില ചിത്രങ്ങള്‍ കണ്ട് ഞാന്‍ അന്തംവിട്ടിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ മികച്ച ചിത്രങ്ങള്‍ ഇത്തവണയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എല്ലാ ചിത്രങ്ങളും കാണാന്‍ സാധിച്ചിട്ടില്ല നന്ദിത കൂട്ടിച്ചേര്‍ത്തു. 2005 മുതല്‍ കാന്‍സിലെ സ്ഥിരം സന്ദര്‍ശകയാണ് നന്ദിത.

കാന്‍സിലെ റെഡ് കാര്‍പെറ്റിനെയാണ് മാധ്യമങ്ങള്‍ എപ്പോഴും ഫോക്കസ് ചെയ്യുന്നത്. ഇത് ദൌര്‍ഭാഗ്യകരമാണെന്നും നന്ദിത പറഞ്ഞു.

Related Tags :
Similar Posts