Entertainment
കമ്മട്ടിപ്പാടം തെലുങ്കിലും ഹിന്ദിയിലും എത്തുംകമ്മട്ടിപ്പാടം തെലുങ്കിലും ഹിന്ദിയിലും എത്തും
Entertainment

കമ്മട്ടിപ്പാടം തെലുങ്കിലും ഹിന്ദിയിലും എത്തും

admin
|
14 May 2018 10:40 PM GMT

കമ്മട്ടിപ്പാടം തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുമെന്ന് സൂചന.

കമ്മട്ടിപ്പാടം തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുമെന്ന് സൂചന. ഹിന്ദിയില്‍ അര്‍ജുന്‍ കപൂറും തെലുങ്കില്‍ നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുമായിരിക്കും ദുല്‍ഖര്‍ അവതരിപ്പിച്ച കൃഷ്ണനെ അവതരിപ്പിക്കുക. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കമ്മട്ടിപാടം. ധാരാളം ഹിന്ദി ചിത്രങ്ങള്‍ക്ക് വേണ്ടി ഛായാഗ്രാഹകനായി പ്രവൃത്തിച്ച രാജീവ് രവി തന്നെയാണ് റീമേക്കിന് മുന്‍കൈ എടുക്കുന്നതെന്ന് എന്നാണ് സൂചന.

Similar Posts