പുലിമുരുകന്‍ 100 കോടി ക്ലബില്‍ കടന്നുവെന്ന് ജഗപതി ബാബു
|മലയാള ചലച്ചിത്ര രംഗത്ത് സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മോഹന്‍ലാലിന്റെ പുലിമുരുകന്‍ കുതിപ്പ് തുടരുകയാണ്.
മലയാള ചലച്ചിത്ര രംഗത്ത് സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മോഹന്‍ലാലിന്റെ പുലിമുരുകന്‍ കുതിപ്പ് തുടരുകയാണ്. ബോക്സ്ഓഫീസ് കളക്ഷനില്‍ മലയാളത്തില്‍ നിന്നു ആദ്യമായി നൂറു കോടി ക്ലബില്‍ എത്തുമെന്ന് ചലച്ചിത്രലോകം വിലയിരുത്തുന്ന ചിത്രം കൂടിയാണ് വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍. ഇതിനോടകം നിരവധി റെക്കോര്‍ഡുകള്‍ പുലിമുരുകന്‍ തിരുത്തിയെഴുതുകയും ചെയ്തു. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ ആഘോഷമായി റിലീസ് ചെയ്ത പുലിമുരുകന്‍ നൂറു കോടിയില്‍ എന്ന് എത്തുമെന്ന ആകാംക്ഷ തുടരുന്നതിനിടെ ചിത്രം 100 കോടി ക്ലബില്‍ കടന്നതായി പ്രഖ്യാപിച്ച് ചിത്രത്തില്‍ ഡാഡി ഗിരിജയെന്ന ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജഗപതി ബാബുവിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്. ജഗപതി ബാബുവിന്റെ ആദ്യ മലയാളചിത്രം കൂടിയാണിത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി നിര്‍മാതാവ് പ്രഖ്യാപിച്ചിട്ടില്ല. 14 ദിവസംകൊണ്ട് 60 കോടി കളക്ഷന്‍ വാരിക്കൂട്ടിയ പുലിമുരുകന്‍ 35-40 ദിവസത്തിനുള്ളില്‍ 100 കോടി കടക്കുമെന്നാണ് തീയറ്റര്‍ ഉടമകളുടെ പ്രതീക്ഷ.
Yupieee.. My debut Malayalam movie "Pulimurugan" joined the 100Cr Club.
Posted by Jaggu Bhai on Thursday, October 27, 2016