Entertainment
സെക്സി ദുര്‍ഗയെ സെന്‍സര്‍ ബോര്‍ഡ് എസ് ദുര്‍ഗയാക്കി'സെക്സി ദുര്‍ഗ'യെ സെന്‍സര്‍ ബോര്‍ഡ് 'എസ് ദുര്‍ഗ'യാക്കി
Entertainment

'സെക്സി ദുര്‍ഗ'യെ സെന്‍സര്‍ ബോര്‍ഡ് 'എസ് ദുര്‍ഗ'യാക്കി

Sithara
|
17 May 2018 12:31 PM GMT

സെക്സി ദുര്‍ഗയെന്ന സിനിമയുടെ പേരില്‍ കത്തിവെച്ച് സെന്‍സര്‍ ബോര്‍ഡ്.

സെക്സി ദുര്‍ഗയെന്ന സിനിമയുടെ പേരില്‍ കത്തിവെച്ച് സെന്‍സര്‍ ബോര്‍ഡ്. എസ് ദുര്‍ഗയെന്നാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ പേര്. 21 ഇടങ്ങളില്‍ ബീപ് ശബ്ദമിടണമെന്നും സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് നടപടി. ഭാവനയ്ക്ക് കത്തി വെയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡിനാവില്ലെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പ്രതികരിച്ചു.

എസ് എന്നത് എന്തിന്‍റെ ചുരുക്കെഴുത്താണെന്ന് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാമെന്ന് സംവിധായകന്‍ പറഞ്ഞു. സിനിമയുടെ പേര് ദുര്‍ഗാ ദേവിയെ അപമാനിക്കുന്നതാണ് എന്നാണ് ആരോപണം. എന്നാല്‍ സിനിമ ദുര്‍ഗയെന്ന ദേവിയെക്കുറിച്ചല്ല. ഒരു റോഡ് മൂവിയാണത്. തിയ്യറ്റര്‍ റിലീസിനെ മാത്രമാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ നിയന്ത്രണങ്ങള്‍ ബാധിക്കുക. ഓണ്‍ലൈന്‍ റിലീസിന് ഈ നിയന്ത്രണങ്ങളുണ്ടാവില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.

ചിത്രം നവംബറില്‍ റിലീസ് ചെയ്യാനാണ് തീരുമാനം.

Similar Posts