ആരാധകരോട് ക്ഷമ ചോദിച്ച് മോഹന്‍ലാല്‍
|വെളിപാടിന്റെ പുസ്തകത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മോഹന്‍ലാല്‍
ബ്ലോഗെഴുത്താത്തതില് ആരാധകരോട് ക്ഷമ ചോദിച്ച് നടന് മോഹന്‍ലാല്‍ . എല്ലാ മാസവും 21 നാണ് മോഹന്‍ലാലിന്റെ ബ്ലോഗ് പുറത്ത് വരാറുള്ളത്. കഴിഞ്ഞ രണ്ട് മാസമായി മോഹന്‍ലാലിന്റെ ബ്ലോഗ് ഇല്ലായിരുന്നു. ഇതിനെ കുറിച്ചുള്ള വിശദീകരണമാണ് ലാല്‍ നല്‍കിയത്.
ഷൂട്ടിംഗ് തിരക്കുകള്‍ കാരണം കഴിയാത്തതിനാല്‍ എന്റെ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ആരാധകരോട് ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ സ്നേഹത്തെയും പിന്തുണയെയും ഞാന്‍ വിലമതിക്കുന്നു. നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവുമെന്ന് കരുതുന്നു. അടുത്ത മാസം എഴുതാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് ബ്ലോഗിലും ഫേസ്ബുക്ക് പേജിലും മോഹന്‍ലാല്‍ കുറിച്ചു.
വെളിപാടിന്റെ പുസ്തകത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മോഹന്‍ലാല്‍. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഇരട്ട ഗെറ്റപ്പിലാണ് ലാല്‍ അഭിനയിക്കുന്നത്.