മികച്ച ചിത്രം മാന്‍ഹോള്‍; നടന്‍ വിനായകന്‍, നടി രജിഷ വിജയന്‍
|മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളിന്. വിനായകന്‍ മികച്ച നടന്‍, രജിഷ വിജയന്‍ മികച്ച നടി.
മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളിന്. മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരവും വിധു വിന്‍സെന്റിനാണ്. വിനായകനാണ് മികച്ച നടന്‍. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടിയായി അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിന് രജിഷ വിജയന്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരവും വിധു വിന്‍സെന്റിനാണ്.
കമ്മട്ടിപ്പാടത്തിലെ ബാലേട്ടനായി കയ്യടി നേടിയ മണികണ്ഠന്‍ ആചാരിയാണ് മികച്ച സ്വഭാവ നടന്‍. കാഞ്ചനയാണ് മികച്ച സ്വഭാവ നടി (ഓലപ്പീപ്പി). പ്രത്യേക ജൂറി പരാമര്‍ശം മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി നേടി. മികച്ച കലാമൂല്യമുള്ള ചിത്രം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ്. മികച്ച നവാഗത സംവിധായകനായി കിസ്മത്തിന്റെ സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം ഒറ്റയാള്‍ പാതയാണ്. മികച്ച കഥാകൃത്തായി കറുത്ത ജൂതന്‍ എഴുതിയ സലിംകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ശ്യാം പുഷ്കരനാണ് മികച്ച തിരക്കഥാകൃത്ത് (ചിത്രം- മഹേഷിന്റെ പ്രതികാരം). മികച്ച ബാലതാരങ്ങളായി ചേതനും (ചിത്രം- ഗപ്പി), അഭേനി ആതിയും (ചിത്രം- കൊച്ചവ്വ പൌലോ അയ്യപ്പ കൊയ്‍ലോ) തെരഞ്ഞെടുക്കപ്പെട്ടു. കോലുമിട്ടായിയാണ് മികച്ച കുട്ടികളുടെ ചിത്രം.
മികച്ച ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണനാണ് (ചിത്രം കാട് പൂക്കുന്ന നേരം). മികച്ച ഗാനരചയിതാവ് ഒഎന്‍വി കുറുപ്പാണ് (ചിത്രം കാംബോജി). എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍ (കാംബോജി). സൂരജ് സന്തോഷ് (ചിത്രം ഗപ്പി) മികച്ച പിന്നണി ഗായകനായും കെ എസ് ചിത്ര (ചിത്രം കാംബോജി) മികച്ച പിന്നണി ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു. വിഷ്ണു വിജയനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം.
വിനീതാണ് മികച്ച നൃത്ത സംവിധായന്‍ (ചിത്രം കാംബോജി). മികച്ച മേക്കപ്പ് മാന്‍ എം ജി റോഷനാണ്. വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം സ്റ്റെഫി - സേവ്യര്‍ക്കാണ് (ചിത്രം ഗപ്പി)
മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്കാരം വെളുത്ത തിരശ്ശീലയിലെ കറുത്ത ഉടലുകള്‍ എഴുതിയ എന്‍ പി സജീഷിനാണ്. സിനിമ മുതല്‍ സിനിമ വരെ മികച്ച സിനിമാ ഗ്രന്ഥമായി തെരഞ്ഞെടുക്കപ്പെട്ടു.