'പത്മാവതല്ല, നിരോധിക്കേണ്ടത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍' പ്രതികരണവുമായി നടി
|സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിനെതിരായ വിവാദങ്ങള്‍ വീണ്ടുമുയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടി രേണുക ഷഹാനെ. തന്റെ ഫേസ്ബുക്ക്..
സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിനെതിരായ വിവാദങ്ങള്‍ വീണ്ടുമുയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടി രേണുക ഷഹാനെ. തന്റെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് നടി പ്രതികരണവുമായി രംഗത്തെത്തിയത്. പത്മാവത് സിനിമയല്ല നിരോധിക്കേണ്ടതെന്നും, മറിച്ച് സ്ത്രീ പീഡനവും ലൈംഗിക അതിക്രമവും പെണ്‍ ഭ്രൂണഹത്യയുമാണെന്ന് രേണുക തുറന്നടിച്ചു.
ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പത്മാവതി റിലീസ് ചെയ്യരുതെന്ന് എഴുതിയ ബാനറുമായി നില്‍ക്കുന്ന കര്‍ണിസേന പ്രവര്‍ത്തകരുടെ ചിത്രവും പ്ലക്കാര്‍ഡും പിടിച്ച് നില്‍ക്കുന്ന തന്റെ ചിത്രവുമാണ് രേണുക പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദീപിക പദുക്കോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മവതിന്റെ റിലീസ് തടയണമെന്നാണ് രജ്പുത് കര്‍ണിസേനയുടെ ആവശ്യം. ചിത്രം രജ്പുത് റാണിയായ പത്മാവതിയെ അപമാനിക്കുന്നതാണെന്നാണ് വിശദീകരണം. വിവാദങ്ങളെ തുടര്‍ന്ന് ചിത്രത്തിലും പേരിലും മാറ്റങ്ങള്‍ വരുത്തിയായിരുന്നു പത്മാവത് റിലീസിനൊരുങ്ങിയത്. എന്നാല്‍ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണിസേന വീണ്ടും രംഗത്തെത്തുകയായിരുന്നു.