Entertainment
സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ പ്രചരിപ്പിച്ച തമിഴ് റോക്കേഴ്സ് അഡ്മിന്‍ അറസ്റ്റില്‍സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ പ്രചരിപ്പിച്ച തമിഴ് റോക്കേഴ്സ് അഡ്മിന്‍ അറസ്റ്റില്‍
Entertainment

സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ പ്രചരിപ്പിച്ച തമിഴ് റോക്കേഴ്സ് അഡ്മിന്‍ അറസ്റ്റില്‍

Sithara
|
22 May 2018 12:00 PM GMT

സിനിമകള്‍ റിലീസ് ചെയ്ത ഉടന്‍ തമിഴ് റോക്കേഴ്സിലൂടെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങിയതിലൂടെ കോടികളാണ് സിനിമാലോകത്തിന് നഷ്ടം വന്നിരുന്നത്.

സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ പകര്‍ത്തി ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിച്ച തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍ അറസ്റ്റില്‍. തമിഴ്നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയാണ് അറസ്റ്റിലായത്. ആന്റി പൈറസി സെല്‍ ആണ് കാര്‍ത്തിയെ പിടികൂടിയത്.

സിനിമകള്‍ റിലീസ് ചെയ്ത ഉടന്‍ തമിഴ് റോക്കേഴ്സിലൂടെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങിയതിലൂടെ കോടികളാണ് സിനിമാലോകത്തിന് നഷ്ടം വന്നിരുന്നത്. 19 ഡൊമൈനുകളിലൂടെയാണ് സിനിമകള്‍ അപ്‌ലോഡ് ചെയ്തിരുന്നത്. ലക്ഷങ്ങളായിരുന്നു ഓരോ മാസവും ഇവരുടെ വരുമാനം.

കാര്‍ത്തിക്കൊപ്പം പ്രഭു, സുരേഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ ലാപ്ടോപ്, ഹാര്‍ഡ് ഡിസ്ക്, മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ആന്‍റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആന്‍റി പൈറസി സെല്‍ എസ്പി ബി കെ പ്രശാന്തന്‍ കാണിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Tags :
Similar Posts