Entertainment
നയന്‍താര നായികയാകുന്ന അറം ഈ മാസം 10ന് തീയറ്ററുകളിലേക്ക്നയന്‍താര നായികയാകുന്ന 'അറം' ഈ മാസം 10ന് തീയറ്ററുകളിലേക്ക്
Entertainment

നയന്‍താര നായികയാകുന്ന 'അറം' ഈ മാസം 10ന് തീയറ്ററുകളിലേക്ക്

Muhsina
|
23 May 2018 11:01 AM GMT

നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന അറം ഈ മാസം 10ന് തീയറ്ററുകളിലേക്കെത്തും. ഗോപി നൈനാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഐഎഎസ് ഓഫീസറുടെ വേഷമാണ് നയന്‍സിന്. സിനിമയുടെ ട്രെയിലര്‍..

നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന അറം ഈ മാസം 10ന് തീയറ്ററുകളിലേക്കെത്തും. ഗോപി നൈനാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഐഎഎസ് ഓഫീസറുടെ വേഷമാണ് നയന്‍സിന്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഗ്രാമം നേരിടുന്ന ജലക്ഷാമവും അതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന പ്രക്ഷോഭവുമാണ് അറത്തിന്റെ പ്രമേയം. ഗ്രാമത്തിലേക്ക് ജലം എത്തിക്കുന്നതിന് തടസംനില്‍ക്കുന്നവര്‍ക്കെതിരെ പോരാടുന്ന ജില്ലാ കലക്ടര്‍ മദിവദനിയെ ആണ് നയന്‍താര അവതരിപ്പിക്കുന്നത്. ഗോപി നൈനാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥയായി വേറിട്ടൊരു ഗെറ്റപ്പില്‍ നയന്‍താര എത്തുന്നു.

കാക്കമുട്ടൈയിലൂടെ എത്തിയ വിഗ്നേഷും രമേശും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സുനു ലക്ഷ്മി, വിനോദിനി വൈദ്യനാഥന്‍, പി വി ആനന്ദകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍. ഓം പ്രകാശ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ജിബ്രാനാണ് സംഗീതസംവിധായകന്‍.

Related Tags :
Similar Posts