എസ് ദുര്‍ഗ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കും
|ഐഎഫ്എഫ്കെയില്‍ സനല്‍ കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം. പ്രത്യേക പ്രദര്‍ശനമായാകും ചിത്രം ഐഎഫ്എഫ്കെയില്‍ എത്തുക. രാഷ്ട്രീയ പ്രതിരോധത്തിന്‍റെ..
സനൽകുമാർ ശശിധന്‍റെ എസ് ദുർഗ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കും. രാഷ്ട്രീയ പ്രതിരോധത്തിന്‍റെ ഭാഗമായാണ് സിനിമയ്ക്ക് പ്രദർശാനാനുമതി നൽകിയതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പ്രതികരിച്ചു. സെൻസർ ചെയ്ത പതിപ്പാണ് മേളയിൽ പ്രദർശിപ്പിക്കുക. എന്നാല്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക ജൂറിക്ക് മുന്‍പില്‍ കാണിച്ചെങ്കിലും ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിച്ചില്ല.
ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സനൽ കുമാർ ശശിധരന്‍റെ എസ് ദുര്‍ഗയുടെ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടയിലാണ് ഐ.എഫ്.എഫ്.കെയിൽ സിനിമ പ്രദർശിപ്പിക്കാൻ ചലച്ചിത്ര അക്കാദമി തീരുമാനം എടുത്തത്. സിനിമയുടെ പ്രത്യേക പ്രദർശനമാകും ഐഎഫ്എഫ്കെ യിൽ നടത്തുകയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാർ കമലൻ പറഞ്ഞു.
ഫാസിസ്റ്റ് ഭീഷണിക്ക് എതിരെയുള്ള ചലച്ചിത്ര അക്കാദമിയുടേയും, സംസ്ഥാന സർക്കാരിന്‍റെയും നിലപാടിന്‍റെ ഭാഗമായാണ് എസ് ദുർഗയുടെ പ്രദർശനമെന്നും കമൽ വിശദീകരിച്ചു. സിനിമയുടെ സെൻസർ ചെയ്ത പതിപ്പാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ എസ് ദുർഗ പ്രദർശിപ്പിക്കുന്നതിന് താൽപ്പര്യമില്ലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ തീരുമാനം എടുത്തതോടെയാണ് ഐ.എഫ്.എഫ്.കെയിൽ സിനിമ ഉൾപ്പെടാതെ പോയത്. കഴിഞ്ഞ വർഷം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ ക ബോഡിസ്കേപ്പ് ഐ.എഫ്.എഫ്.കെ യിൽ പ്രദർശിപ്പിച്ചിരുന്നു.