Entertainment
ഐഎഫ്എഫ്‍കെ: മത്സരവിഭാഗ ചിത്രങ്ങള്‍ക്ക് വന്‍ തിരക്ക്ഐഎഫ്എഫ്‍കെ: മത്സരവിഭാഗ ചിത്രങ്ങള്‍ക്ക് വന്‍ തിരക്ക്
Entertainment

ഐഎഫ്എഫ്‍കെ: മത്സരവിഭാഗ ചിത്രങ്ങള്‍ക്ക് വന്‍ തിരക്ക്

Muhsina
|
23 May 2018 8:12 PM GMT

ഐഎഫ്എഫ്കെ മത്സരവിഭാഗത്തില്‍ രണ്ട് സിനിമകളാണ് ഇന്നലെ പ്രേക്ഷകരിലെത്തിയത്. ടാഗോര്‍ തീയറ്ററിലായിരുന്നു അര്‍ജന്‍റീന്‍ ചിത്രം സിംഫണി ഫോര്‍ അന, ടര്‍ക്കിഷ് ചിത്രം ഗ്രെയിന്‍ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം. സീറ്റുകള്‍ നിറഞ്ഞതോടെ..

ഐഎഫ്എഫ്കെ മത്സരവിഭാഗത്തില്‍ രണ്ട് സിനിമകളാണ് ഇന്നലെ പ്രേക്ഷകരിലെത്തിയത്. ടാഗോര്‍ തീയറ്ററിലായിരുന്നു അര്‍ജന്‍റീന്‍ ചിത്രം സിംഫണി ഫോര്‍ അന, ടര്‍ക്കിഷ് ചിത്രം ഗ്രെയിന്‍ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം. സീറ്റുകള്‍ നിറഞ്ഞതോടെ പ്രവേശനം നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി. ഗാബി മൈക്കിന്‍റെ നോവല്‍ ആസ്പദമാക്കിയാണ് സിംഫണി ഫോര്‍ അന ഒരുക്കിയിരിക്കുന്നത്. എഴുപതുകളില്‍ അര്‍ജന്‍റീനയില്‍ ജീവിക്കുന്ന അന എന്ന കൌമാരക്കാരിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഭയവും ഏകാന്തതയുമുള്ള രാഷ്ട്രീയ അന്തരീക്ഷത്തില്‍ പ്രണയത്തിനും ജീവിതത്തിനുമായി അന നടത്തുന്ന ചെറുത്തുനില്‍പിന്‍റെ കഥയാണ് സിംഫണി ഫോര്‍ അന.

11.30ക്ക് തുടങ്ങുന്ന ചിത്രം കാണുന്നതിനായി മണിക്കൂറുകളാണ് പ്രേക്ഷകര്‍ ക്യൂവില്‍ നിന്നത്. സീറ്റുകള്‍ നിറഞ്ഞതോടെ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് കാണികള്‍ പ്രതിഷേധവുമായെത്തി. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ പങ്കുവെച്ചത്. ഉച്ചക്ക് ശേഷമാണ് ടര്‍ക്കിഷ് ചിത്രം ഗ്രെയിന്‍ പ്രദര്‍ശിപ്പിച്ചത്. ജനിതക ശാസ്ത്രജ്ഞനായ എറോള്‍ എറിനിലൂടെയാണ് ചിത്രം മുന്നേറുന്നത്. സെമിഹ് കപ്ലനോഗ്ലുവാണ് സംവിധായകന്‍.

Related Tags :
Similar Posts