ബാഹുബലിക്ക് കൂട്ടായി കട്ടപ്പയും മാഡം തുസാഡ്സ് മ്യൂസിയത്തിലേക്ക്
|സത്യരാജിന്റെ മകനായ സിബിരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്
ബാഹുബലിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച കഥാപാത്രമായിരുന്നു കട്ടപ്പ. തമിഴ് നടന് സത്യരാജായിരുന്നു കട്ടപ്പയായി മികച്ച പ്രകടനം കാഴ്ച വച്ചത്. കട്ടപ്പയെ തേടി മറ്റൊരു അംഗീകാരം തേടിയെത്തിയിരിക്കുകയാണ്. ലോകപ്രശസ്ത മെഴുക് മ്യൂസിയമായ ലണ്ടനിലെ മാഡം തുസാഡ്സില്‍ ഇനി കട്ടപ്പയുടെ മെഴുക് പ്രതിമയും കാണികള്‍ക്ക് വിരുന്നാകും. ബാഹുബലിക്ക് പിന്നാലെയാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രമായ കട്ടപ്പയും മ്യൂസിയത്തില്‍ ഇടംപിടിക്കുന്നത്.
സത്യരാജിന്റെ മകനായ സിബിരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഖുശ്ബു,പ്രസന്ന അടക്കമുള്ള താരങ്ങള്‍ സത്യരാജിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. ഇതാദ്യമായിട്ടാണ് ഒരു തമിഴ് നടനെ തേടി ഈ അംഗീകാരം എത്തുന്നത്.
മൂന്ന് ദശാംശബ്ദങ്ങളായി തെന്നിന്ത്യന്‍ സിനിമാരംഗത്ത് നിറഞ്ഞു നില്ക്കുന്ന താരമാണ് സത്യരാജ്. തമിഴ്,തെലുങ്ക്,മലയാളം,കന്നഡ,ഹിന്ദി ഭാഷകളിലായി ഇരുനൂറോളം ചിത്രങ്ങളില്‍ സത്യരാജ് വേഷമിട്ടിട്ടുണ്ട്. വേദം പുടിച്ചത്, നടികന്‍, പെരിയര്‍,നന്പന് എന്നിവയാണ് സത്യരാജിന്റെ പ്രധാന സിനിമകള്‍. ബാഹുബലിയിലെ കട്ടപ്പ താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. വില്ലാദി വില്ലന്‍ എന്ന ചിത്രവും സത്യരാജ് സംവിധാനം ചെയ്തിട്ടുണ്ട്.
Really proud to read this!😊🙏🏻 #Kattappa #Baahubali https://t.co/M61ZcN8OLU
— Sibi (Sathya)raj (@Sibi_Sathyaraj) March 11, 2018