Entertainment
ഓസ്‌കറില്‍ ഹാലിബെറി ചരിത്രം കുറിച്ചിട്ട് 16 വര്‍ഷംഓസ്‌കറില്‍ ഹാലിബെറി ചരിത്രം കുറിച്ചിട്ട് 16 വര്‍ഷം
Entertainment

ഓസ്‌കറില്‍ ഹാലിബെറി ചരിത്രം കുറിച്ചിട്ട് 16 വര്‍ഷം

Subin
|
23 May 2018 9:11 AM GMT

താനാണ് മികച്ച നടിയെന്ന് കേട്ട ഹാലി ബെറി ഒരു നിമിഷം അമ്പരന്നു സ്വപ്‌നമല്ലെന്ന തിരിച്ചറിവില്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ മുറിഞ്ഞു

ഓസ്‌കറില്‍ പുതുചരിത്രം കുറിക്കപ്പെട്ട ദിവസമാണ് മാര്‍ച്ച് 24. പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2002ലെ ഇതേ ദിവസമാണ് ഒരു ആഫ്രോ അമേരിക്കന്‍ അഭിനേത്രി മികച്ച നടിക്കുള്ള ഓസ്‌കര്‍ ആദ്യമായി നേടുന്നത്.

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ലോസ് ആഞ്ചല്‍സിലെ കൊഡാക് തിയറ്ററിലെ ഓസ്‌കര്‍ പ്രഖ്യാപന വേദി... പുരസ്‌കാരങ്ങള്‍ ഒന്നൊന്നായി പ്രഖ്യാപിച്ച് മികച്ച നടിയിലെത്തി. സദസിലെ കനത്ത നിശബ്ദതയും ആകാംക്ഷയും ഭേദിച്ച് വേദിയില്‍ നിന്നും ആ പ്രഖ്യാപനമുയര്‍ന്നപ്പോള്‍ ലോകമൊന്നടങ്കം കയ്യടിച്ചു.

ഹാലി ബെറി, ഓസ്‌കറില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ആഫ്രോ അമേരിക്കന്‍ അഭിനേത്രി. കറുത്ത വര്‍ഗക്കാരായ നടിമാര്‍ നോമിനേഷനുകളില്‍ മാത്രമൊതുങ്ങിയിരുന്ന ചരിത്രത്തെ തിരുത്തിക്കുറിച്ചു അവര്‍. താനാണ് മികച്ച നടിയെന്ന് കേട്ട ഹാലി ബെറി ഒരു നിമിഷം അമ്പരന്നു സ്വപ്‌നമല്ലെന്ന തിരിച്ചറിവില്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ മുറിഞ്ഞു.

അവഗണിക്കപ്പെട്ട കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ക്ക് പുതിയൊരവസരമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. മാര്‍ക്ക് ഫോര്‍സ്റ്റര്‍ സംവിധാനം ചെയ്ത മോണ്‍സ്‌റ്റേഴ്‌സ് ബോള്‍ എന്ന ചിത്രത്തിലെ ലെറ്റിസിയ എന്ന കഥാപാത്രമാണ് ഹാലി ബെറിയെ ഓസ്‌കറിന് അര്‍ഹയാക്കിയത്.

മികച്ച നടനുള്ള പുരസ്‌കാരവും ആഫ്രോ അമേരിക്കന്‍ വംശജനായിരുന്നു. ട്രെയിനിംഗ് ഡേ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡെന്‍സല്‍ വാഷിംഗ്ടണ്.

Related Tags :
Similar Posts