Entertainment
മുകേഷ് അംബാനിയുടെ 45 മിനിറ്റ് പ്രസംഗം; എയര്‍ ടെല്ലിനും ഐഡിയക്കും 12,000 കോടി നഷ്‍ടംമുകേഷ് അംബാനിയുടെ 45 മിനിറ്റ് പ്രസംഗം; എയര്‍ ടെല്ലിനും ഐഡിയക്കും 12,000 കോടി നഷ്‍ടം
Entertainment

മുകേഷ് അംബാനിയുടെ 45 മിനിറ്റ് പ്രസംഗം; എയര്‍ ടെല്ലിനും ഐഡിയക്കും 12,000 കോടി നഷ്‍ടം

Ubaid
|
24 May 2018 12:44 PM GMT

ഭാരതി എയർടെല്ലിന്റെയും ഐഡിയ സെല്ലുലാറിന്റെ ഓഹരികളിൽ 12,000 കോടി രൂപയുടെ ഇടിവുണ്ടായതായാണ് റിപ്പോർട്ട്. എയർടെല്ലിന് 8.99 ശതമാനവും ഐഡിയയ്ക്ക് 9.09 ശതമാനവും ഇടിവുണ്ടായി.

അത്യാകർഷക പാക്കേജുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ രംഗത്തെത്തിയതോടെ ടെലികോം മേഖലയിലെ എതിരാളികൾക്ക് കനത്ത നഷ്ടം. റിലയൻ‍സ് ജിയോ സർവീസ് വഴിയുള്ള വോയ്സ് കോളുകളും 4ജി സർവീസും നാലു മാസത്തേക്ക് സൗജന്യമാക്കിയതുൾപ്പെടെ പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉടമ മുകേഷ് അംബാനിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ ഭാരതി എയർടെൽ, ഐഡിയ സെല്ലുലാർ, റിലയൻസ് കമ്മ്യൂണിക്കേഷൻസ് എന്നിവയുടെ ഓഹരികൾ കൂപ്പുകുത്തി.

മുകേഷ് അംബാനി പ്രസംഗിച്ച 45 മിനിറ്റുകൾക്കുള്ളിൽ ഭാരതി എയർടെല്ലിന്റെയും ഐഡിയ സെല്ലുലാറിന്റെ ഓഹരികളിൽ 12,000 കോടി രൂപയുടെ ഇടിവുണ്ടായതായാണ് റിപ്പോർട്ട്. വിപണിയില്‍ മുന്‍നിരയിലുള്ള ഭാരതി എയര്‍ടെല്ലിനാണ് വന്‍തിരിച്ചടിയായത്. ബിഎസ്ഇയില്‍ എയര്‍ടെലിന്റെ ഓഹരി വില 8.99 ശതമാനം ഇടിഞ്ഞ് 302 രൂപയായി. വിപണി മൂല്യത്തില്‍ 12,000 കോടി രൂപയാണ് എയര്‍ടെല്ലിന് നഷ്ടപ്പെട്ടത്.

ഐഡിയയുടെ ഓഹരി വില 9.09ശതമാനം താഴ്ന്ന് 85 രൂപയിലുമെത്തി. നാലാം സ്ഥാനത്തുള്ള റിലയന്‍സ് കമ്യൂണിക്കേഷന്റെ ഓഹരി വില 6.49 ശതമാനം ഇടിഞ്ഞ് 50.40 രൂപയിലുമെത്തി. ഐഡിയയുടെ വിപണി മൂല്യത്തിലാകട്ടെ 2,800 കോടി രൂപയാണ് ഇടിവുണ്ടായത്.

Similar Posts