രജ്പുത് വിഭാഗത്തിനെതിരെ പരാമര്‍ശങ്ങളില്ലെന്ന് കണ്ടിറങ്ങിയവര്‍; ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ അറസ്റ്റില്‍
|കര്‍ണിസേനയുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ പത്മാവത് സിനിമ തീയേറ്ററുകളിലെത്തി. ചിത്രത്തില്‍ രജ്പുത് വിഭാഗത്തിന് എതിരായ പരാമര്‍ശങ്ങള്‍..
കര്‍ണിസേനയുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ പത്മാവത് സിനിമ തീയേറ്ററുകളിലെത്തി. ചിത്രത്തില്‍ രജ്പുത് വിഭാഗത്തിന് എതിരായ പരാമര്‍ശങ്ങള്‍ ഇല്ലെന്ന് സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടു. ഹരിയാനയില്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കര്‍ണിസേന ജനറല്‍ സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണങ്ങള്‍ തടയുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങള്‍ക്കിടെ കനത്ത സുരക്ഷയിലാണ് പത്മാവത് സിനിമ തീയേറ്റുകളിലെത്തിയത്. രജപുത്ര വിഭാഗത്തിന് എതിരായി സിനിമയില്‍ പരാമര്‍ശങ്ങളൊന്നുമില്ലെന്ന് സിനിമ കണ്ടിറങ്ങിയവര്‍ പറഞ്ഞു. വിതരണക്കാര്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ പ്രദര്‍ശനമുണ്ടായില്ല. ഉത്തര്‍പ്രദേശ്, ഹരിയാന, ബീഹാര്‍, എന്നിവിടങ്ങളില്‍ അസോസിയേഷന്‍ തീരുമാനപ്രകാരം മള്‍ട്ടിപ്ലക്സുകള്‍ സിനിമ പ്രദര്‍ശിപ്പിച്ചില്ല. സഞ്ജയ് ലീല ബന്‍സാലിക്കും ദീപിക പദുക്കോണിനുമെതിരെ ഭീഷണി മുഴക്കിയ കര്‍ണിസേന ജനറല്‍ സെക്രട്ടറി സുരാജ് പാല്‍ സിങ് അമുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധയിടങ്ങളില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഗുരുഗ്രാമില്‍ സ്കൂള്‍ ബസ് ആക്രമിച്ച സംഭവത്തില്‍ 11 പേരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത ഏഴ് പേരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. ചിത്രം ബംഗാളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ആക്രമണങ്ങള്‍ തടയുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്നും വിദ്വേഷവും കലാപവും പടര്‍ത്താനാണ് ശ്രമമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.