Entertainment
പാടിപ്പാടി സുശീലാമ്മ ഗിന്നസ് ബുക്കില്‍പാടിപ്പാടി സുശീലാമ്മ ഗിന്നസ് ബുക്കില്‍
Entertainment

പാടിപ്പാടി സുശീലാമ്മ ഗിന്നസ് ബുക്കില്‍

admin
|
25 May 2018 10:10 PM GMT

ആറു പതിറ്റാണ്ടിനിടയില്‍ 10 ഭാഷകളിലായി പതിനേഴായിരത്തിലധികം ഗാനങ്ങളാണ് പി.സുശീല ആലപിച്ചത്

ആറു ഭാഷകളിലായി ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പി.സുശീല. ആറു പതിറ്റാണ്ടിനിടയില്‍ 10 ഭാഷകളിലായി പതിനേഴായിരത്തിലധികം ഗാനങ്ങളാണ് സുശീലാമ്മ ആലപിച്ചത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ഒറിയ, സംസ്‌കൃതം, തുളു, സിംഹളീസ് ഭാഷകളിലായി 17695 ഗാനങ്ങളാണ് സുശീല പാടി റെക്കോഡ് ചെയ്തത്. എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കൂടെയാണ് പി.സുശീല ഏറ്റവും അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുളളത് . 1336 ഗാനങ്ങള്‍. മലയാളത്തില്‍ മാത്രം 916 പാട്ടുകള്‍ പാടിയിട്ടണ്ട്. ഇതില്‍ 846 എണ്ണം സിനിമാഗാനങ്ങളാണ്. ബാക്കിയുള്ളവ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും.

ആന്ധ്ര സ്വദേശിനിയായ സുശീല 1960ല്‍ ഓള്‍ ഇന്ത്യ റേഡിയോവിലൂടെയാണ് ഗാനാലാപന രംഗത്തെത്തുന്നത്. 'പെറ്റ്‌റ തായ്' എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് കടന്നത്. അഞ്ചു തവണ മികച്ച ഗായികയ്ക്കുളള ദേശീയ പുരസ്‌ക്കാരം നേടി. പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തി.. (ഒരു പെണ്ണിന്റെ കഥ), പൂവുകള്‍ക്കു പുണ്യകാലം...(ചുവന്ന സന്ധ്യകള്‍) എന്നീ ഗാനങ്ങള്‍ക്ക് മികച്ച ഗായികയ്ക്കുളള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2008 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു.

സീതയിലെ പാട്ടുപാടിയുറക്കാം ഞാന്‍ ആണ് മലയാളത്തിലെ ആദ്യ ഗാനം. മലയാളത്തില്‍ യേശുദാസിനൊപ്പമാണ് ഏറ്റവുമധികം യുഗ്മഗാനങ്ങള്‍ പാടിയത്. ദേവരാജന്‍ മാസ്റ്ററാണ് സുശീലയുടെ സ്വരം ഏറ്റവും കൂടുതല്‍ തവണ ഉപയോഗപ്പെടുത്തിയത്. 2003ല്‍ പുറത്തിറങ്ങിയ അമ്മക്കിളിക്കൂടിലെ ഹൃദയഗീതമായ് ആണ് അവസാനം പുറത്തിറങ്ങി മലയാളഗാനം.

Similar Posts