Entertainment
ബാഹുബലിയില്‍ പ്രഭാസിന്റെ പ്രതിഫലം 25 കോടി, രമ്യാ കൃഷ്ണന് 2.5 കോടിബാഹുബലിയില്‍ പ്രഭാസിന്റെ പ്രതിഫലം 25 കോടി, രമ്യാ കൃഷ്ണന് 2.5 കോടി
Entertainment

ബാഹുബലിയില്‍ പ്രഭാസിന്റെ പ്രതിഫലം 25 കോടി, രമ്യാ കൃഷ്ണന് 2.5 കോടി

Jaisy
|
25 May 2018 9:13 AM GMT

ചിത്രത്തിന് വേണ്ടി അഞ്ച് വര്‍ഷങ്ങളാണ് പ്രഭാസ് മാറ്റിവച്ചത്

ബാഹുബലി ഒരു ബ്രഹ്മാണ്ഡ ചിത്രമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.ആയിരം കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ക്രഡിറ്റും കുറഞ്ഞ ദിവസത്തിനുള്ളില്‍ ബാഹുബലിയെ തേടിയെത്തി. സംവിധായകനും താരങ്ങളും അണിയറ പ്രവര്‍ത്തകരും വര്‍ഷങ്ങള്‍ ബാഹുബലിക്ക് വേണ്ടി പ്രയത്നിച്ചു . ഈ പ്രയത്നത്തിന് താരങ്ങള്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്നറിയേണ്ടേ.

ബാഹുബലി എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തിയത് പ്രഭാസായിരുന്നു. അച്ഛന്‍ അമരേന്ദ്ര ബാഹുബലിയായും മകന്‍ മഹേന്ദ്ര ബാഹുബലിയായും പ്രഭാസ് തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചു. ബാഹുബലിയെ പ്രഭാസിന്റെ രൂപത്തിലല്ലാതെ സങ്കല്‍പിക്കാന്‍ കഴിയാത്ത വിധം അത്ര മികച്ചു നിന്നു താരത്തിന്റെ പ്രകടനം. ചിത്രത്തിന് വേണ്ടി അഞ്ച് വര്‍ഷങ്ങളാണ് പ്രഭാസ് മാറ്റിവച്ചത്. രണ്ട് ഭാഗങ്ങള്‍ക്ക് വേണ്ടി ശരീരഭാരം കൂട്ടേണ്ടതായും കുറയ്ക്കേണ്ടതായും വന്നു. 25 കോടിയാണ് ബാഹുബലിയില്‍ പ്രഭാസിന്റെ പ്രതിഫലം.

നായകനൊത്ത വില്ലന്‍ അതായിരുന്നു റാണാ ദഗുബതി അവതരിപ്പിച്ച പല്‍വാല്‍ ദേവന്‍. പ്രഭാസിനെപ്പോലെ തന്നെ രണ്ട് ഭാഗങ്ങളിലും റാണ തിളങ്ങി. 15 കോടിയായിരുന്നു റാണയുടെ പ്രതിഫലം.

അനുഷ്കയും തമന്നയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ആദ്യഭാഗത്ത് തമന്ന ആയിരുന്നെങ്കില്‍ രണ്ടാം ഭാഗം തകര്‍പ്പന്‍ പ്രകടനം കൊണ്ട് അനുഷ്ക പിടിച്ചടക്കി. ചിത്രത്തിന് വേണ്ടി വാള്‍പ്പയറ്റും മറ്റും പരീശീലിക്കുകയും ചെയ്തു അനുഷ്ക. അഞ്ച കോടിയാണ് ഇരുവരും ചിത്രത്തിന് വേണ്ടി വാങ്ങിയത്.

ബാഹുബലിയെക്കാള്‍ ചിലപ്പോള്‍ ഒരു പിടി മുന്‍പില്‍ തന്നെയായിരുന്നു രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയുടെ പ്രകടനം. 2.5 കോടിയാണ് രമ്യയുടെ പ്രതിഫലം.

കട്ടപ്പ എന്തിന് ബാഹുബലി കൊന്നു ആ ചോദ്യമായിരുന്നു രണ്ടാം ഭാഗം കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ച ഏറ്റവും വലിയ ഘടകം. സത്യരാജിന്റെ കട്ടപ്പ അത്ര ശക്തമായ കഥാപാത്രമായിരുന്നു. കട്ടപ്പയാകാന്‍ സത്യരാജ് വാങ്ങിയത് 2 കോടിയാണ്.

താരങ്ങളെക്കാള്‍ വലിയൊരു ആള്‍ ബാഹുബലിക്ക് പിന്നിലുണ്ടായിരുന്നു. അതേ..ചിത്രത്തിന്റെ യഥാര്‍ഥ ഹീറോ സംവിധായകന്‍ എസ് എസ് രാജമൌലി. 28 കോടിയായിരുന്നു ബാഹുബലി എന്ന ചരിത്ര സിനിമ എടുക്കാന്‍ രാജമൌലിയുടെ പ്രതിഫലം.

Related Tags :
Similar Posts