തെന്നിന്ത്യന്‍താരം കൃഷ്ണകുമാരി അന്തരിച്ചു
|തെലുങ്ക് ചിത്രങ്ങളാണ് കൃഷ്ണയെ താരമാക്കിയത്
ഇന്നലെകളിലെ തിരക്കുള്ള താരമായിരുന്ന തെന്നിന്ത്യന്‍ നടി കൃഷ്ണകുമാരി അന്തരിച്ചു. 84 വയസായിരുന്നു. ബംഗളൂരുവിലെ വസതിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. മജ്ജയില്‍ ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ദീപിക മകളാണ്.
1951ല്‍ പതിനേഴാമത്തെ വയസിലാണ് കൃഷ്ണകുമാരി സിനിമയിലെത്തുന്നത്. തെലുങ്ക് ചിത്രങ്ങളാണ് കൃഷ്ണയെ താരമാക്കിയത്. അക്കാലത്തെ തിരക്കുള്ള നായികമാരിലൊരാളായിരുന്നു കൃഷ്ണകുമാരി. എന്‍ടിആര്‍, അക്കിനേനി നാഗേശ്വര റാവു, കൃഷ്ണം രാജു, ഡോ.രാജ്കുമാര്, ശിവാജി ഗണേശന്, ജഗയ്യ എന്നിവര്‍ക്കൊപ്പം കൃഷ്ണകുമാരി അഭിനയിച്ചിട്ടുണ്ട്. 150 തെലുങ്ക് ചിത്രങ്ങള്‍, കന്നഡയിലും തമിഴിലുമായി മുപ്പതോളം ചിത്രങ്ങള്‍ 1960-80 കാലഘട്ടം കൃഷ്ണയുടെ കാലമായിരുന്നുവെന്നു വേണം പറയാന്‍. അഴകി, നിത്യ കല്യാണം പച്ചാ തോരണം, ആശാ സുന്ദരി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.