Entertainment
കണ്ണാ നീ ഉറങ്ങെടാ...രമണന്‍ പതിപ്പും ചിരിപ്പിച്ചു കൊല്ലുംകണ്ണാ നീ ഉറങ്ങെടാ...രമണന്‍ പതിപ്പും ചിരിപ്പിച്ചു കൊല്ലും
Entertainment

കണ്ണാ നീ ഉറങ്ങെടാ...രമണന്‍ പതിപ്പും ചിരിപ്പിച്ചു കൊല്ലും

Jaisy
|
26 May 2018 6:59 PM GMT

ട്രോളന്‍മാരുടെ ഇഷ്ടഗാനം കൂടിയായിരുന്നു ഈ കൃഷ്ണസ്തുതി

ബാഹുബലി പോലെ ഹിറ്റായിരുന്നു ചിത്രത്തിലെ പാട്ടുകളും. ബാഹുബലി 2വിലെ കണ്ണാ നീ ഉറങ്ങെടാ എന്ന പാട്ട് നിമിഷനേരം കൊണ്ടാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചത്. ട്രോളന്‍മാരുടെ ഇഷ്ടഗാനം കൂടിയായിരുന്നു ഈ കൃഷ്ണസ്തുതി. ട്രോളന്‍മാരുടെ കരവിരുതില്‍ ഗാനത്തിന്റെ വിവിധ പതിപ്പുകളും പുറത്തിറങ്ങി. സലിം കുമാറിന്റെ മണവാളന്‍ വേര്‍ഷന് പിന്നാലെ ഹരിശ്രീ അശോകന്റെ രമണന്‍ വേര്‍ഷനും കാണികളെ ചിരിയിലാഴ്ത്തും.

ബാഹുബലി 2വിലെ ഈ ഗാനരംഗത്തില്‍ ബാഹുബലിയെ പാടിയുറക്കുന്ന ദേവസേനയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അനുഷ്കയും പ്രഭാസും സത്യരാജുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ശ്വേതാ മോഹനാണ് ആലാപനം. എംഎം കീരവാണിയാണ് തെലുങ്കില്‍ ഈ ഗാനത്തിന്‍െ രചന. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് മങ്കൊമ്പ് രാധാകൃഷ്ണനും.

Related Tags :
Similar Posts