Entertainment
ഖസാക്കിന്റെ ഇതിഹാസം ഇന്ന് കോഴിക്കോട്ടെ അരങ്ങില്‍ഖസാക്കിന്റെ ഇതിഹാസം ഇന്ന് കോഴിക്കോട്ടെ അരങ്ങില്‍
Entertainment

ഖസാക്കിന്റെ ഇതിഹാസം ഇന്ന് കോഴിക്കോട്ടെ അരങ്ങില്‍

admin
|
26 May 2018 3:20 PM GMT

കരിമ്പനകള്‍ നിറഞ്ഞ ഖസാക്കിലെ കഥാപാത്രങ്ങള്‍ കോഴിക്കോട്ടെ രാവുകളെ ഇനി സമ്പന്നമാക്കും.

ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത ഖസാക്കിന്റെ ഇതിഹാസം നാടകം ഇന്നു കോഴിക്കോട്ടെ അരങ്ങിലെത്തും. ഇന്നു മുതല്‍ മൂന്നു ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് അങ്കണത്തിലെ വേദിയില്‍ നാടകം ആസ്വാദക ശ്രദ്ധയാകര്‍ഷിക്കും. മെഡിക്കല്‍ കോളേജ് യൂണിയനും റാസ്ബെറി ബുക്സുമാണ് സംഘാടകര്‍.

കരിമ്പനകള്‍ നിറഞ്ഞ ഖസാക്കിലെ കഥാപാത്രങ്ങള്‍ കോഴിക്കോട്ടെ രാവുകളെ ഇനി സമ്പന്നമാക്കും. തൃക്കരിപ്പൂര്‍ കെ എം കെ സ്മാരക കലാസമിതിയുടെ ബാനറില്‌‍ ദീപന്‍ ശിവരാമനാണ് ഖസാക്കിന്‍റെ ഇതിഹാസം എന്ന നാടകം ഒരുക്കിയിരിക്കുന്നത്. ഒ വി വിജയന്‍ ഏറെക്കാലം ജിവിതം ചെലവിട്ട കോഴിക്കോട്ടേക്ക് ഖസാക്കിന്റെ ഇതിഹാസം എത്തുമ്പോള്‍ ആസ്വാദകരും ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കപ്പെടുത്തിയാണ് നാടകം ഒരുക്കിയിരിക്കുന്നത്. നോവലിന്‍റെ ഗ്രാമീണ സൌന്ദര്യം ചോര്‍ന്നു പോകാത്ത രീതിയിലാണ് ആവിഷ്കാരം. പ്രേക്ഷകരുമയി നേരിട്ട് സംവദിക്കുകയെന്ന പ്രത്യേകതയും ഈ നാടകത്തിനുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ വൈകിട്ട് ഏഴു മണിക്കാണ് നാടകം ആരംഭിക്കുക. ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് നാടകവേദിക്ക് സമീപം ടിക്കറ്റ് നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റാസ്ബെറി ബുക്സും മെഡിക്കല്‍ കോളേജ് യൂണിയനും ചേര്‍ന്നാണ് നാടകത്തിന് കോഴിക്കോട് വേദിയൊരുക്കുന്നത്. ബംഗളൂരുവിലെ പ്രദര്‍ശനത്തിനു ശേഷം കോഴിക്കോട് എത്തുന്ന നാടകം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

Similar Posts