Entertainment
പുലിമുരുകന്‍ 100 കോടി ക്ലബില്‍പുലിമുരുകന്‍ 100 കോടി ക്ലബില്‍
Entertainment

പുലിമുരുകന്‍ 100 കോടി ക്ലബില്‍

Khasida
|
27 May 2018 9:02 PM GMT

ആദ്യമായാണ് ഒരു മലയാള ചലച്ചിത്രം 100 കോടി രൂപയുടെ കളക്ഷന്‍ നേടുന്നത്.

മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ 100 കോടി ക്ലബിലെത്തി. ആദ്യമായാണ് ഒരു മലയാള ചലച്ചിത്രം 100 കോടി രൂപയുടെ കളക്ഷന്‍ നേടുന്നത്. ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനകമാണ് ചരിത്രം നേട്ടം സ്വന്തമാക്കിയത്. വിദേശത്തെ അടക്കം കളക്ഷന്‍ പരിഗണിച്ചാണ് പുലിമുരുകന്‍ 100 കോടി ക്ലബിലെത്തിയത്

15 കോടിയോളം വിവിധ റൈറ്റ്‌സിലൂടെ നേടിയ ചിത്രത്തിന്റെ വിദേശത്തെ കളക്ഷന്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആണ് ആകെ ബിസിനസ്സ് 100 കോടിയെത്തിയിരിക്കുന്നത്. കേരളത്തില്‍ മാത്രമായി 65 കോടിയോളം രൂപ സിനിമ നേടിക്കഴിഞ്ഞു. യുഎഇയില്‍ നിന്ന് 3 ദിവസം കൊണ്ട് 13 കോടിക്കു മുകളിലാണ് ചിത്രം നേടിയത്. അമേരിക്ക, യൂറോപ്പ്, എന്നിവിടങ്ങളിലും ചിത്രം മികച്ച കളക്ഷന്‍ നേടുന്നുണ്ട്.
ആദ്യദിന കളക്ഷന്‍, ആദ്യ വാര കളക്ഷന്‍, വേഗത്തില്‍ 10 കോടിയും 25 കോടിയും കളക്ഷന്‍ നേടിയ ചിത്രം എന്നിങ്ങനെ റെക്കോര്‍ഡുകള്‍ പലതും പുലിമുരുകന്‍ തിരുത്തിക്കുറിച്ചു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 325 സ്‌ക്രീനില്‍ റിലീസ് ചെയ്ത സിനിമ ആദ്യദിനം മാത്രം കൊയ്തത് 4.05 കോടി രൂപ. രണ്ടാം ദിനം 4.02 കോടി, മൂന്നാം ദിനം 4.83 കോടി. മൂന്ന് ദിവസം കൊണ്ട് 12.91 കോടി രൂപ.

ഈ നില തുടര്‍ന്നാല്‍ വൈകാതെ ചിത്രം 150 കോടി കടക്കുമെന്നാണ് ചലച്ചിത്രമേഖലയില്‍ നിന്നുള്ളവര്‍ നല്‍കുന്ന സൂചന.

Related Tags :
Similar Posts