Entertainment
ദീപികയ്ക്ക് വിവാഹ ആശംസ നേര്‍ന്ന് ഹേമമാലിനി പുലിവാല് പിടിച്ചുദീപികയ്ക്ക് വിവാഹ ആശംസ നേര്‍ന്ന് ഹേമമാലിനി പുലിവാല് പിടിച്ചു
Entertainment

ദീപികയ്ക്ക് വിവാഹ ആശംസ നേര്‍ന്ന് ഹേമമാലിനി പുലിവാല് പിടിച്ചു

admin
|
27 May 2018 3:44 AM GMT

"ദീപിക, വിവാഹ നിശ്ചയത്തിന് എല്ലാ ആശംസകളും. രണ്ട് പേരുടെയും ഭാവി ശോഭനമാക്കാനും ജീവിതത്തില്‍ സന്തോഷം നിറയ്ക്കാനും ദൈവത്തോട് പ്രാര്‍ഥിക്കുന്നു"-

"ദീപിക, വിവാഹ നിശ്ചയത്തിന് എല്ലാ ആശംസകളും. രണ്ട് പേരുടെയും ഭാവി ശോഭനമാക്കാനും ജീവിതത്തില്‍ സന്തോഷം നിറയ്ക്കാനും ദൈവത്തോട് പ്രാര്‍ഥിക്കുന്നു"- ഇന്ന് ട്വിറ്ററില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് ഹേമമാലിനിയുടെ ഈ ട്വീറ്റാണ്.

രാവിലെ 7.16നായിരുന്നു ട്വീറ്റ്. പിന്നാലെ ട്വിറ്ററില്‍ ചര്‍ച്ചയായി. ദീപിക പദുക്കോണിന്റെയും രണ്‍വീറിന്റെയും വിവാഹനിശ്ചയമാണെന്ന് ആരാധകരില്‍ ചിലര്‍ ഉറപ്പിച്ചു. ചിലരാവട്ടെ ഏത് ദീപികയെ കുറിച്ചാണ് പറയുന്നതെന്ന് വ്യക്തത വരുത്താന്‍ ഹേമമാലിനിയോട് ആവശ്യപ്പെട്ടു. ദീപിക ആരാധകരുടെ ഹൃദയം തകര്‍ത്തെന്ന് ഒരു ആരാധകന്‍ കുറിച്ചു.

ഈ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ മൂന്ന് മണിക്കൂറിന് ശേഷം ഹേമമാലിനി ട്വിറ്ററില്‍ തിരിച്ചെത്തി. ആ ദീപിക ദീപിക പദുക്കോണ്‍ അല്ലെന്നും ട്വിറ്ററില്‍ തന്നെ പിന്തുടരുന്ന ദീപികയാണെന്നും ഹേമമാലിനി ട്വീറ്റ് ചെയ്തു. ടാഗ് ചെയ്തിരുന്നെങ്കില്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നില്ലേ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.

Similar Posts