ഓസ്കര്‍ ചുരുക്ക പട്ടികയില്‍ ഇടം നേടി പുലിമുരുകനിലെ ഗാനങ്ങള്‍
|മലയാളം ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ച പുലിമുരുകനിലെ രണ്ട് ഗാനങ്ങള്‍ ഓസ്കര്‍ ചുരുക്ക പട്ടികയില്‍ ഇടം പിടിച്ചു. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പരിഗണിക്കുന്ന 70 സിനിമകളുടെ പട്ടികയിലാണ്..
മലയാളം ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ച പുലിമുരുകനിലെ രണ്ട് ഗാനങ്ങള്‍ ഓസ്കര്‍ ചുരുക്ക പട്ടികയില്‍ ഇടം പിടിച്ചു. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പരിഗണിക്കുന്ന 70 സിനിമകളുടെ പട്ടികയിലാണ് ഗോപീ സുന്ദര്‍ ഈണമിട്ട പുലിമുരുകനിലെ ഗാനങ്ങള്‍ ഇടം പിടിച്ചത്. ഓസ്കാര്‍ അക്കാദമിയാണ് പട്ടിക പുറത്തുവിട്ടത്. പുലിമുരുകന് വേണ്ടി ഗോപീ സുന്ദര്‍ ഈണമിട്ട് യേശുദാസും ചിത്രയും ആലപിച്ച കാടണയും കാട്ടുമൈനേ, എസ് ജാനികി ആലപിച്ച മാനത്തെ മാരിക്കുറുമ്പേ എന്നീ ഗാനങ്ങളാണ് ഒറിജിനല്‍ സ്കോറിനുള്ല പട്ടികയില്‍ ഇടംപിടിച്ചത്.
എഴുപത് ചിത്രങ്ങളിലെ ഗാനങ്ങളാണ് ഈ പട്ടികയിലുള്ളത്.ഇതില്‍ ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ഇടം പിടിച്ചത് പുലിമരുകന്‍ മാത്രമാണ്. അന്തിമ പട്ടിക ജനുവരി 23ന് പ്രഖ്യാപിക്കും. അന്തിമ പട്ടികയില്‍ 5 ഗാനങ്ങളാണുണ്ടാകുക. ഇന്ത്യയിലെ ഒറു പ്രാദേശിക ഭാഷയില്‍ നിന്ന് രണ്ടാം തവണയാണ് ഒറു ഗാനം ഓസ്കാര്‍ പട്ടികയില്‍ ഇടം നേടുന്നത്. നേരത്തെ എം പത്മകുമാറി്നറെ ജലത്തിലെ പാട്ടുകളും ഇടംപിടിച്ചിരന്നു. മാര്‍ച്ച് നാലിനാണ് ഒസ്കാര്‍ പുരസ്കാര ചടങ്ങ്.