Entertainment
സല്‍മാന്‍ ജയിലില്‍ നിന്നിറങ്ങാതെ ഞാന്‍ ഭക്ഷണം കഴിക്കില്ല; കരഞ്ഞ് തളര്‍ന്ന് കുഞ്ഞാരാധികസല്‍മാന്‍ ജയിലില്‍ നിന്നിറങ്ങാതെ ഞാന്‍ ഭക്ഷണം കഴിക്കില്ല; കരഞ്ഞ് തളര്‍ന്ന് കുഞ്ഞാരാധിക
Entertainment

സല്‍മാന്‍ ജയിലില്‍ നിന്നിറങ്ങാതെ ഞാന്‍ ഭക്ഷണം കഴിക്കില്ല; കരഞ്ഞ് തളര്‍ന്ന് കുഞ്ഞാരാധിക

Jaisy
|
27 May 2018 4:09 AM GMT

വീ സപ്പോര്‍ട്ട് സല്‍മാന്‍ ഖാന്‍ എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ശിക്ഷിക്കപ്പെട്ടത് ഈ കൊച്ച് ആരാധികയ്ക്ക് സഹിക്കാന്‍ കഴിയുന്നില്ല. ഖാന്‍ ജയിലില്‍ നിന്നിറങ്ങാതെ താന്‍ ഭക്ഷണം കഴിക്കുകയോ സ്കൂളില്‍ പോവുകയോ ചെയ്യില്ലെന്നാണ് ഈ പെണ്‍കുട്ടി പറയുന്നത്. വീ സപ്പോര്‍ട്ട് സല്‍മാന്‍ ഖാന്‍ എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

The Cute Little Girl Was Crrrying For #SalmanKhan bhai😭😭😭 When she see the news here tears ws nt stopping ...not eating anything .alone saying " SALMAN KHAN JAIL CHLA GAYA" 😭 ... PLZ GOD Accpet here pray nd all of the childern pray 😔💕💕#WeSupportSalmankhan💕💕 pic.twitter.com/wL0uHdd7sc

— We Support Salman Khan 💕 (@ISalman_Rules) April 5, 2018

വലിയ കുറ്റങ്ങള്‍ ചെയ്തിട്ടുള്ള കുറ്റവാളികള്‍ രക്ഷപ്പെടുമ്പോള്‍ ചെറിയ കുറ്റത്തിന് സല്‍മാന് അഞ്ച് വര്‍ഷം ശിക്ഷ വിധിച്ചിരിക്കുന്നതായും പെണ്‍കുട്ടി പറയുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസമാണ് വിധിച്ചത്. 1998 ഒക്ടോബര്‍ 1ന് രാത്രി ജോധ്പൂരിലെ ഗോധ ഫാമിലെ രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ ഖാനടക്കമുള്ള അഞ്ചംഗ സംഘം വേട്ടയാടി എന്നാണ് കേസ്. ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് സല്‍മാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്നാണ് വിധി.

Related Tags :
Similar Posts