വിനയനെ വേദിയില്‍ കണ്ട സിബി മലയില്‍ ബൊക്കെ വലിച്ചെറിഞ്ഞ് പുറത്തേക്കോടി
|മള്‍ബറീസ് എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെയാണ് സംഭവം
മള്‍ബറീസ് എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിനിടെ സംവിധായകന് വിനയനെ കണ്ട സിബി മലയില്‍ ബൊക്കെ വലിഞ്ഞെറിഞ്ഞ് പരിപാടി ബഹിഷ്ക്കരിച്ചതായി നിര്‍മ്മാതാവ് കണ്ണന് പെരുമൂടിയൂര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കണ്ണന് ഇക്കാര്യം അറിയിച്ചത്. ''ഈ പോസ്റ്റ് ഒരു ബഡാ തമാശയായി കണ്ടുകൊണ്ട് തന്നെ ഞാൻ ഷെയർ ചെയ്യുകയാണ്(ശ്രീ കണ്ണൻ പെരുമുടിയൂർ എഴുതിയതല്ല,സിബിമലയിൽ കാണിച്ച ദയനീയമായ തമാശയെപ്പറ്റിയാണു പറഞ്ഞത്) എന്തു ചെയ്യാം നാം പ്രഗത്ഭരായി കാണുന്ന പലരും മിനിമം സാംസ്കാരിക ബോധമോ മനുഷത്വമോ ഇല്ലാത്തവരായി മാറുമ്പോൾ തമാശയായി കരുതി സമാധാനിക്കാം...'' എന്ന ആമുഖത്തോടെ വിനയന് കണ്ണന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.
കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ദിവസം എറണാകുളത്ത് ഹോട്ടൽ വൈറ്റ് ഫോർട്ടിൽ വച്ച് ഒരു സിനിമയുടെ പൂജാച്ചടങ്ങിൽ ശ്രീ സിബിമലയിൽ ചെയ്ത ചില കാര്യങ്ങൾ എനിക്കേറെ അത്ഭുതവും ദുഖവും ഉണ്ടാക്കിയ ഒന്നാണ്.ശ്രീ ബിജു ലാൽ സംവിധാനം ചെയ്യുന്ന "മൾബറീസ്" എന്ന ചിത്രത്തിന്റെ പുജയിൽ പങ്കെടുക്കാനായി ഞാനും സുഹൃത്തുകളും കൃത്യസമയത്തു തന്നെ അവിടെ എത്തി.. സംവിധായകൻ സിബിമലയിൽ അവിടെ മുൻ നിരയിൽ തന്നേ ഇരിപ്പുണ്ടായിരുന്നു.. തൊട്ടു പുറകേ സംവിധായകൻ വിനയൻ അവിടെ എത്തി.. സംഘാടകർ ശ്രീ വിനയനേ സ്വീകരിച്ച് മുൻ നിരയിൽ തന്നേ കൊണ്ടിരുത്തി.. അദ്ദേഹമായിരുന്നു ആ ചടങ്ങിന് ഭദ്രദീപം കൊളുത്തേണ്ടിയിരുന്നത് .വൈറ്റ്ഫോർട്ടിലെ ഏ സി ഹാളിൽ സീറ്റുകൾ നിറഞ്ഞുകവിഞ്ഞ് ആളുകൾ നിൽപ്പുണ്ടായിരുന്നു. വേദിയിലുണ്ടായിരുന്ന പെൺകുട്ടി ചടങ്ങിനായി സ്റ്റേജിലേക്ക് എല്ലാരേം ക്ഷണിച്ചു. ശ്രീ വിനയനേ കണ്ടതുമുതൽ എങ്ങനെയാണ് വെളിയിൽ ചാടെണ്ടതെന്ന് ശ്രമിക്കുന്ന മാതിരി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന ശ്രീ സിബി മലയിൽ സ്റ്റേജിലോട്ടു കയറാൻ ശ്രീ വിനയൻ എഴുന്നേറ്റതോടെ ആൾക്കുട്ടത്തെ തള്ളിമാറ്റി വെളീലോട്ടു പോയി ആ ധൃതിക്കിടയിൽ സിബിയുടെ കൈയ്യിലിരുന്ന ബൊക്കെ അദ്ദേഹം വലിച്ചെറിഞ്ഞത് വന്നുവീണത് എന്റെ മുഖത്തായിരുന്നു. പക്ഷേ അതൊന്നും സിബിമലയിൽ അറിഞ്ഞില്ല അദ്ദേഹം പുറത്തേക്കോടുകയായിരുന്നു,സംഘാടകർ മൈക്കിലൂടെ അദ്ദേഹത്തെ വിളിച്ചു കൊണ്ടിരുന്നു.
ഇതിനിടയിൽ ശ്രീ വിനയൻ ചടങ്ങിനു വിളക്കു കൊളുത്തി.. സ്റേറജിനു താഴെ നടക്കുന്ന സംഭവങ്ങൾ മനസ്സിലാക്കിയതു കൊണ്ടാകാം ഒരു ചിരിയോടെ ആണ് വിനയൻ സംസാരിക്കുന്നതു കണ്ടത് .. ചലച്ചിത്രകാരൻമാരുടെ നിലയ്കും വിലയ്കും ചേരാത്ത നടപടിയാണ് ശ്രീ സിബിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് അവിടെ കൂടിയ പലരും സംസാരിക്കുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ ബദ്ധ രാഷ്ട്രീയ വൈരികളായ നേതാക്കൾ ഒരേ വേദിയിൽ സൗഹാർദ്ദപരമായി പങ്കെടുക്കുകയും ..തമ്മിൽ കുശലം പറയുകയും ചെയ്യാറുണ്ട് .. അവരേക്കാളു മൊക്കെ വിവരമുണ്ടന്നു ധരിക്കുന്ന സാംസ്കാരിക മേഖലയിലുള്ള സംവിധായകൻ സിബിമലയിലിന്റെ പകപോക്കലെന്നോ? വിനയനോടുള്ള പേടിയെന്നോ?ഒക്കെ വ്യഖ്യാനിക്കാവുന്ന ആ പ്രകടനം വളരെ മോശമായിപ്പോയി.. സിനിമാക്കാർക്കുതന്നേ നാണക്കെടുണ്ടാക്കുന്നതാണ് എന്നൊക്കെ പൂജക്കായി അവിടെ വന്നവർ പറയുന്നുണ്ടായിരുന്നു., വിനയനേ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ തോറ്റോടുക എന്നാണോ? അതോ അദ്ദേഹത്തെ മറ്റുള്ളവർ ബഹുമാനിക്കുന്നതു കാണാൻ ശ്രീ സിബിമലയിലിനു ശക്തിയില്ലന്നോ?.. എങ്കിൽ അതിനേ അസൂയയെന്നേ വിളിക്കാനാവു.., ഇനിയെന്നാണു നമ്മുടെ സിനിമാക്കാരും സിനിമാ സംഘടനകളും ഒന്നു നന്നാകുക.