എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ ജൂറിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി
|എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു..
എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ ജൂറിക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ് എസ് ദുര്‍ഗയുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് കാണുന്നതിന് പുതിയ ജൂറി രൂപീകരിക്കും. കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു.
എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. പിന്നീട് വാദം തുടരും.
ഗോവ ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. ഇതിനെതിരായാണ് കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജന്‍ കേന്ദ്രത്തിന് വേണ്ടി കോടതിയില്‍ ഹാജരായി.
സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ച സിനിമയെ ചലച്ചിത്രോത്സവത്തില്‍ നിന്ന് ഒഴിവാക്കാനാക്കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചത്. 28ന് മേള സമാപിക്കാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് സിനിമയുടെ റിലീസ് വൈകിപ്പിക്കുന്നത് സിനിമ പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള തന്ത്രമാണെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.