Entertainment
ഇപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങാതിരിക്കുന്നതാണ് നല്ലത്: രജനിയെ ലക്ഷ്യം വെച്ച് കമല്‍ഹാസന്‍ഇപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങാതിരിക്കുന്നതാണ് നല്ലത്: രജനിയെ ലക്ഷ്യം വെച്ച് കമല്‍ഹാസന്‍
Entertainment

ഇപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങാതിരിക്കുന്നതാണ് നല്ലത്: രജനിയെ ലക്ഷ്യം വെച്ച് കമല്‍ഹാസന്‍

Khasida
|
29 May 2018 5:46 PM GMT

കേരള ജനത എന്നെ മലയാളിയായാണ് കണക്കാക്കുന്നത്, എന്നാല്‍ എനിക്കു കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ കഴിയുമോ?

തമിഴ്‍ നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം കഴിഞ്ഞ ഒരാഴ്ചയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കെ രജനിക്കുള്ള ഒരു ഫ്രീ ഉപദേശവുമായി ഉലകനായകൻ കമൽഹാസൻ. തമിഴ്‍നാടിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഈ അവസ്ഥയില്‍ രാഷ്ട്രീയത്തിലിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു കമല്‍ ഹാസന്റെ അഭിപ്രായം. ചെന്നൈയില്‍ ഒരു ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രജനിയുടെ കന്നഡ പശ്ചാത്തലം തമിഴ്‍ രാഷ്ട്രീയത്തിൽ വിനയാകുമെന്നുള്ള പരോക്ഷ സൂചനയും കമൽ അദ്ദേഹത്തിന് നൽകി. തമിഴ്നാട്ടിൽ ജനിച്ചവർക്ക് മാത്രമേ ഇവിടെ രാഷ്ട്രീയത്തിലിറങ്ങാന്‍ പാടുള്ളൂ എന്ന വാദത്തോട് തനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. കേരള ജനത എന്നെ മലയാളിയായാണ് കണക്കാക്കുന്നത്, എന്നാല്‍ എനിക്കു കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ കഴിയുമോ? എന്നും കമലഹാസന്‍ ചോദിക്കുന്നു. ''രാഷ്ട്രീയം എന്നാല്‍ അതൊരു സേവനമാണ്.. അല്ലാതെ പണം സമ്പാദിക്കാനുള്ള മാര്‍ഗമല്ല.. എന്നാലും രാഷ്ട്രീയക്കാരുടെ ശമ്പളം ഉയര്‍ത്തേണ്ടതുണ്ട്.. അതിനുപരിയായി അവര്‍ നമ്മെ നല്ലതുപോലെ സേവിക്കേണ്ടതുമുണ്ട്.'' -കമല്‍ ഹാസന്‍ പറഞ്ഞു.

രാഷ്ട്രീയരംഗം അഴിമതി നിറഞ്ഞതാണെന്ന രജനികാന്തിന്റെ അഭിപ്രായത്തോടുള്ള പ്രതികരണമാരാഞ്ഞപ്പോള്‍ അതില്‍ പുതുമയൊന്നുമില്ലെന്നും രജനി പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Similar Posts