എന്തിരന്‍ 2.0വില്‍ താരമായി അക്ഷയ് കുമാര്‍
|ആരാധകരെ ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് ചിത്രത്തില്‍ അക്ഷയ് എത്തുന്നത്.
കാത്തിരിപ്പിനൊടുവില്‍ രജനീകാന്ത് ചിത്രം എന്തിരന്റെ രണ്ടാംഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.. എന്തിരന്‍ 2.0 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റു ലുക്കില്‍ പക്ഷേ താരമായത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. ആരാധകരെ ഞെട്ടിക്കുന്ന മേക്ക് ഓവറിലാണ് ചിത്രത്തില്‍ അക്ഷയ് എത്തുന്നത്. പുലിയുടെ തരത്തിലുള്ള കത്തുന്ന കണ്ണുകളും തലയിലെ കറുത്ത വരകളും വെളുത്ത മുടിയുമൊക്കെയായി അക്ഷയ് കുമാര്‍ സത്യത്തില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന് ഫസ്റ്റ് ലുക്ക് വ്യക്തമാക്കുന്നു. തിന്മയ്ക്ക് വേണ്ടിയും തെറ്റിന് വേണ്ടിയും പരീക്ഷണം നടത്തുന്ന ഡോ: റിച്ചാര്‍ഡ് എന്ന അരക്കിറുക്കന്‍ ശാസ്ത്രജ്ഞന്റെ വേഷമാണ് ചിത്രത്തില്‍ അക്ഷയിന്റേത്.
ഈ ലോകം മനുഷ്യര്‍ക്കുള്ളതല്ല എന്നാണ് സിനിമയുടെ അടിക്കുറിപ്പ്. രജനീകാന്ത് ഡോ: വസീഗരനെ അവതരിപ്പിക്കുമ്പോള്‍ അക്ഷയ് കുമാറിനൊപ്പം സുധാംശു പാണ്ഡേ മറ്റൊരു വില്ലന്‍ വേഷം ചെയ്യുന്നു. 2010 ല്‍ പുറത്തുവന്ന റോബോട്ടില്‍ ഡാനി അവതരിപ്പിച്ച കഥാപത്രത്തിന്റെ മകന്‍ ഡോ: ബോഹ്‌റയുടെ വേഷത്തിലാണ് സുധാംശു എത്തുന്നത്. .
ഞായറാഴ്ച മുംബൈയില്‍ നടന്ന പ്രൌഢഗംഭീരമായ ചടങ്ങിലാണ് 2.0യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.. റിലീസിംഗ് പരിപാടിയില്‍ രജനീകാന്തിനും അക്ഷയ് കുമാറിനും പുറമേ സല്‍മാന്‍ഖാന്‍, എ ആര്‍ റഹ്മാന്‍, സംവിധായകന്‍ കരണ്‍ജോഹര്‍, ആമി ജാക്സണ്‍ എന്നിവരും പങ്കെടുത്തു.
മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.. ആറ് കോടി രൂപയാണ് ഫസ്റ്റ് ലുക്ക് ലോഞ്ച് ചടങ്ങിന് മാത്രം ചെലവാക്കിയത്.. ശങ്കര്‍, രജനികാന്ത്, അക്ഷയ് കുമാര്‍, ആമി ജാക്സണ്‍, എ. ആര്‍ റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സല്‍മാന്‍ ഖാന്‍ ആയിരുന്നു ചടങ്ങിലെ വിശിഷ്ടാത്ഥി..
ആരാധകര്‍ക്കായി പരിപാടിയുടെ ലൈവ് സ്ട്രീമിങും യൂട്യൂബില്‍ ഒരുക്കിയിരുന്നു.. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. വില്ലനായെത്തുന്ന അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ രൂപമാണ് ആദ്യം പുറത്തുവിട്ടത്. പിന്നീട് രജനിയുടെ ചിട്ടിയും അക്ഷയ്കുമാറിന്റെ ഡോ. റിച്ചാര്‍ഡ് എന്ന വില്ലന്‍ കഥാപാത്രവും മുഖത്തോട് മുഖം നോക്കിനില്‍ക്കുന്ന പോസ്റ്ററും പുറത്തിറക്കി.. സിനിമയില്‍ താന്‍ വില്ലനായിരിക്കുമെന്ന് രജനീകാന്തും സിനിമ ചരിത്രമാകുമെന്ന് അക്ഷയ്കുമാറും പറഞ്ഞു
ചടങ്ങ് വീക്ഷിക്കാന്‍ രജനിയുടെ റോബോര്‍ട്ട് രൂപമായ ചിട്ടിയും സദസ്സിലെത്തിയത് കൌതുകമായി. 350 കോടി ബജറ്റില്‍ നിര്‍മിക്കുന്ന ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ്. അടുത്ത വര്‍ഷം ദീപാവലിക്ക് '2.0' തീയറ്ററുകളിലെത്തും. ...